തൃത്താലയില്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ തുടങ്ങും
text_fieldsകൂറ്റനാട്: തൃത്താല മണ്ഡലത്തില്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ തുടങ്ങാന്‍ ധാരണയായെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. ഇവിടെനിന്നും 12 ഇടങ്ങളിലേക്കുള്ള സർവിസുകള്‍ ഒരുക്കിയാണ് ഡിപ്പോയുടെ പ്രവര്‍ത്തനം.
കൂറ്റനാട് പ്രദേശത്താണ് ഡിപ്പോ കൊണ്ടുവരികയെന്നും അതിനുള്ള തയാറെടുപ്പുകള്‍ നടന്നുവരുന്നതായും ബല്‍റാം അറിയിച്ചു. സംസ്ഥാനത്ത് കെ.എസ്.ആര്.ടി.സി ബസുകളുടെ ക്ഷാമം പരിഹരിക്കാനായി സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഓരോ എം.എല്‍.എമാരും അവരുടെ ആസ്തി വികസന ഫണ്ടില്‍നിന്നും ബസ് സര്‍ക്കാറിന് വാങ്ങിനല്‍കും.
അത്തരത്തില്‍ മൂന്ന് ബസ് വീതം ഒരു എം.എല്‍.എ വാങ്ങുമെന്നും അതിനായി സര്‍ക്കാര്‍ നിർദേശം നല്‍കിയതായും ബല്‍റാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

