Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right‘തൂഫാൻ’ പരിശോധനക്കിടെ...

‘തൂഫാൻ’ പരിശോധനക്കിടെ മദ്യപസംഘത്തിന്റെ ആക്രമണം; മൂന്ന് പൊലീസുകാർക്ക് പരിക്ക്

text_fields
bookmark_border
‘തൂഫാൻ’ പരിശോധനക്കിടെ മദ്യപസംഘത്തിന്റെ ആക്രമണം; മൂന്ന് പൊലീസുകാർക്ക് പരിക്ക്
cancel

അകത്തേത്തറ: ഓപറേഷൻ തൂഫാൻ ലഹരി പരിശോധനക്കിടെ നാലുപേരടങ്ങിയ മദ്യപസംഘം പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപിച്ചു. എസ്.ഐ എസ്. സുദർശന, ഗ്രേഡ് എസ്.ഐ സേവ്യർ, സി.പി.ഒ രജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ നാലു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. സൈനികനായ കാഞ്ഞിരപ്പുഴ തൃക്കളൂർ ജിനേഷ്, അരിയൂർ പ്രവീൺ (39), തൃക്കളൂർ സ്വദേശികളായ രഞ്ജിത്ത് (37), അനീഷ് (35) എന്നിവരാണ് പിടിയിലായത്. അകത്തേത്തറ പഴമ്പുള്ളി ഭാഗത്ത് പൊലിസിന്റെ പരിശോധനക്കിടെ വാഹനം തടഞ്ഞതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsdrunkenPalakkadpolicemen injuredToofangang attack
News Summary - Three policemen injured in drunken gang attack during 'Toofan' inspection
Next Story