തെരുവു നായ് ആക്രമണത്തിൽ കുട്ടികളടക്കം മൂന്നുപേർക്ക് പരിക്ക്
text_fieldsകാഞ്ഞിരപ്പുഴ: പിതാവിനും മകനും നായയുടെ ആക്രമണത്തിൽ പരിക്ക്. കാഞ്ഞിരപ്പുഴ ചേലേങ്കര നെടുങ്ങോട്ടില്‍ സുധീഷിനെയും മകന് ധ്യാനിനെയുമാണ്(നാല്) തെരുവുനായ ആക്രമിച്ചത്. കുട്ടി വീടിന്റെ പൂമുഖത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് നായ ആക്രമിച്ചത്. മുഖത്തും മുതുകിന് പുറത്തും പരിക്കേറ്റു. കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.30നാണ് സംഭവം. ശബ്ദം കേട്ട് മാതാവ് സവിത ഓടിയെത്തി നായയെ ഓടിച്ചതിനാല്‍ കൂടുതല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തി.
കുട്ടിയുടെ പിതാവും ഓട്ടോ ഡ്രൈവറായ സുധീഷിന് വെള്ളിയാഴ്ച രാത്രി ഏഴിനാണ് തെരുവ് നായയുടെ കടിയേറ്റത്. രാത്രി വീട്ടിലേക്ക് തിരിച്ച് വരുമ്പോഴാണ് സംഭവം. സുധിഷ് പാലക്കാട് ജില്ലാശുപത്രിയിൽ ചികിത്സ തേടി. ജനവാസമേഖലയായ ചേലേങ്കരയിലും പരിസരങ്ങളിലും തെരുവുനായ ശല്യം വർധിച്ചതായി നാട്ടുകാര്‍ പരാതിപ്പെട്ടു.
കല്ലടിക്കോട്: തെരുവ് നായയുടെ ആക്രമണത്തിൽ ബാലികക്ക് പരിക്ക്. കല്ലടിക്കോട് സ്വദേശി അബ്ദുൾ സലാമിന്റെ മകൾ ആയിഷാലിയക്കാണ് (ഒമ്പത്) പരിക്ക്. കല്ലടിക്കോട് മദ്രസയിലേക്ക് പോകുന്ന വഴിയിൽ ടി.ബി ജങഷനിലാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. ശനിയാഴ്ച രാവിലെ ഏഴിനാണ് സംഭവം. കുട്ടിയെ ജില്ല ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടി. അതേസമയം, കല്ലടിക്കോടും സമീപ പ്രദേശങ്ങളിലും തെരുവ് നായ ശല്യം കൂടിയതോടെ വഴിയാത്രക്കാരും ഇരുചക്രത്തിൽ സഞ്ചരിക്കുന്നവരും ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

