നഗരത്തിൽ അപകടക്കെണിയായി നടപ്പാതകൾ
text_fieldsകെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിൽ അപകടക്കെണിയായ നടപ്പാത
പാലക്കാട്: നഗരത്തിൽ തിരക്കേറിയ റോഡുകളിൽ പൊട്ടിപ്പൊളിഞ്ഞ നടപ്പാതകൾ അപകടക്കെണിയാകുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് മുതൽ മേഴ്സി കോളജ് ജങ്ഷൻ വരെയുള്ള റോഡിൽ നടപ്പാതകൾ തകർന്നിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിൽ മിക്കയിടത്തും നടപ്പാതകളിൽ സ്ലാബുകളില്ലാത്ത സ്ഥിതിയാണ്.
അബൂബക്കർ റോഡിൽനിന്ന് ബി.ഇ.എം സ്കൂൾ ഭാഗത്തേക്ക് വരുന്ന ഭാഗത്ത് റോഡിന്റെ അരികു തകർച്ചക്ക് പുറമെ സ്ലാബുകൾ ഇല്ലാത്തതും അപകടഭീഷണി ഉയർത്തുന്നു. നടപ്പാതയിലെ അപകടമുന്നറിയിപ്പ് നൽകുന്നതിനായി ട്രാഫിക് കോണുകളും പൂച്ചെടിയും വെച്ചിട്ടുണ്ട്. പകൽസമയത്ത് ഇത് ശ്രദ്ധയിൽപ്പെടുമെങ്കിലും രാത്രി സമയങ്ങളിൽ അപകടസാധ്യതയാണ്.
ഇതേ പാതയിൽ പള്ളിക്കു സമീപത്തുനിന്ന് പുതുപ്പള്ളിതെരുവ് റോഡിലേക്ക് തിരിയുന്ന ഭാഗത്തും റോഡിന്റെ അരിക് തകർന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. നൂറുമീറ്റർ വ്യത്യാസത്തിൽ രണ്ട് ഭാഗത്താണ് നടപ്പാതയിലെ സ്ലാബുകൾ തകർന്നിരിക്കുന്നത്. സ്റ്റാൻഡിനു മുന്നിൽനിന്ന് മഞ്ഞക്കുളം റോഡിലേക്ക് പോകുന്ന ഭാഗത്ത് സ്ലാബ് ഇല്ലാതിരുന്നത് അടുത്തകാലത്താണ് പുനഃസ്ഥാപിച്ചത്. രാപകലന്യേ നൂറുകണക്കിന് കാൽനടയാത്രക്കാരാണ് ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിലെ നടപ്പാത ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

