പുഴയിൽ മാലിന്യം തള്ളിയവരെ പിടികൂടി
text_fieldsപറളി ഭാരതപ്പുഴയിൽ തലമുടിയും മാലിന്യങ്ങളും തള്ളിയ പ്രതികളെ കൊണ്ട് മങ്കര പൊലീസ് മാലിന്യം തിരികെ എടുപ്പിക്കുന്നു
പറളി: ഭാരതപ്പുഴയിൽ പറളി കടവത്ത് പഴയപാലത്തിനടിയിൽ ബാർബർ ഷോപ്പ് മാലിന്യങ്ങളും തലമുടിയും തള്ളിയവരെ നാട്ടുകാരും മങ്കര പൊലീസും ചേർന്ന് പിടികൂടി. മാലിന്യം തള്ളിയവരെക്കൊണ്ടുതന്നെ പുഴയിൽനിന്ന് തിരികെ എടുപ്പിച്ചു.
കഴിഞ്ഞ മാർച്ചിലും സമാന സംഭവം ഉണ്ടായിരുന്നു. ക്രിട്ടിക്കൽ കെയർ എമർജൻസി ടീം പ്രവർത്തകരാണ് അത് വൃത്തിയാക്കിയത്. ബുധനാഴ്ച വീണ്ടും മാലിന്യം തള്ളി.
ഇത് സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. മങ്കര പൊലീസും നാട്ടുകാരും ക്രിട്ടിക്കൽ കെയർ എമർജൻസി ടീം പ്രവർത്തകരും അേന്വഷണം നടത്തിയാണ് ഞായറാഴ്ച ഉച്ചക്ക് മാലിന്യം തള്ളിയവരെ പിടികൂടിയത്. പത്തിരിപ്പാല നഗരിപ്പുറം സ്വദേശിയാണ് മാലിന്യം തള്ളിയതെന്ന് പൊലീസ് പറഞ്ഞു.
പ്രതികളെ പിടികൂടാൻ സഹായിച്ച ക്രിട്ടിക്കൽ കെയർ പ്രവർത്തകരെയും മങ്കര പൊലീസിനെയും നാട്ടുകാർ അഭിനന്ദിച്ചു.