പാലക്കാട്: ഓണാഘോഷ പരിപാടികള്‍ക്കായി സന്ദര്‍ശകര്‍ നിറഞ്ഞിരുന്ന രാപ്പാടി ഇത്തവണയും നിശ്ചലം. കോട്ടമൈതാനത്തെ രാപ്പാടി ഓപ്പൺ ഓഡിറ്റോറിയത്തിലാണ് വർഷങ്ങളായി ഓണാഘോഷം നടത്താറുള്ളത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷവും മഹാമാരിയില്‍ മുങ്ങി ഓണാഘോഷത്തിന് നിറം മങ്ങിയപ്പോള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കൊപ്പം രാപ്പാടിയും വിജനമായി. ഇത്തവണയും ഓണാഘോഷങ്ങള്‍ക്ക് അനുമതിയില്ലാതായതോടെ വേദികളൊക്കെ ഓണനാളുകളില്‍ വിജനമായി.
ടൂറിസം വകുപ്പിനു കീഴിലുള്ള ആഘോഷങ്ങള്‍ക്ക് പുറമെ നിരവധി ടിക്കറ്റുവാങ്ങിയുള്ള പരിപാടികളും രാപ്പാടിയില്‍ അരങ്ങേറാറുണ്ട്. ഓണാഘോഷ ഭാഗമായി 10 നാള് നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളാണ് രാപ്പാടിയില്‍ നടന്നിരുന്നത്.