Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right10,000 രൂപ കവർന്ന്...

10,000 രൂപ കവർന്ന് ഓടിയ കള്ളന് നഷ്ടമായത് ബൈക്കും ഏഴ് മൊബൈലും

text_fields
bookmark_border
10,000 രൂപ കവർന്ന് ഓടിയ കള്ളന് നഷ്ടമായത് ബൈക്കും ഏഴ് മൊബൈലും
cancel
camera_alt

മോ​ഷ​ണ സ്ഥ​ല​ത്ത് പൊ​ലീ​സ് നാ​യ പ​രി​ശോ​ധ​ിക്കുന്നു 

ക​ല്ല​ടി​ക്കോ​ട്: തു​പ്പ​നാ​ട് ചെ​റു​ള്ളി​യി​ലെ പ​രി​യാ​ര​ത്ത് ഷ​ഫീ​ക്കി​ന്റെ അ​ൽ-​അ​സീ​സ് കോ​ഴി​ക്ക​ട​യി​ൽ​നി​ന്ന് 10,000 രൂ​പ മോ​ഷ്ടി​ച്ച ക​ള്ള​ൻ മ​റ്റൊ​രു ക​ട​യി​ൽ ക​വ​ർ​ച്ച​ക്ക് ശ്ര​മി​ക്ക​വെ ​ആ​ളെ​ത്തി​യ​തോ​ടെ ​ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ക​രി​മ്പ പ​ഞ്ചാ​യ​ത്തി​ലെ തു​പ്പ​നാ​ട് ചെ​റു​ള്ളി​യി​ൽ പ​ച്ച​തു​ണ്ട വീ​ട്ടി​ൽ അ​ഹ്മ​ദി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​ൻ​സി​യ സ്റ്റോ​റി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് സം​ഭ​വം. സി​നി​മ ക​ണ്ട് വ​രു​ന്ന മ​നാ​ഫ് ക​ട​യു​ടെ വാ​തി​ൽ ഇ​ള​കു​ന്ന​തി​ൽ പ​ന്തി​കേ​ട് തോ​ന്നി ക​ട​യു​ട​മ​യെ​യും പ​രി​സ​ര​വാ​സി​ക​ളെ​യും വി​ളി​ച്ച് വ​രു​ത്തി. ആ​ളു​ക​ൾ വ​ന്ന​ത​റി​ഞ്ഞ ക​ള്ള​ൻ ക​ട​യു​ടെ ഓ​ട് പൊ​ളി​ച്ച് പി​റ​കി​ലൂ​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സ്റ്റോ​റി​ൽ നി​ന്ന് സി​ഗ​ര​റ്റ് പാ​ക്ക​റ്റും ചെ​റി​യ തു​ക​യും ന​ഷ്ട​പ്പെ​ട്ടു. മോ​ഷ്ടാ​വി​നെ തി​ര​യു​ന്ന​തി​നി​ട​യി​ൽ തൊ​ട്ട​ടു​ത്ത പെ​ട്ടി​ക്ക​ട​യു​ടെ പി​റ​കി​ൽ ബൈ​ക്കും ഹെ​ൽ​മെ​റ്റും ചെ​രി​പ്പും ക​ണ്ടെ​ടു​ത്തു.

പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബൈ​ക്കും വാ​ഹ​ന​ത്തി​ലു​ള്ള ഏ​ഴ് മൊ​ബൈ​ൽ ഫോ​ണും ര​ണ്ട് ബാ​ഗു​ക​ളി​ലാ​യു​ള്ള മോ​ഷ​ണ സാ​മ​ഗ്രി​ക​ൾ, ചു​റ്റി​ക എ​ന്നി​വ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​ണ്ട് മാ​സം മു​മ്പ് ഇവിടെനി​ന്ന് 17,000 രൂ​പ മോ​ഷ​ണം പോ​യി​രു​ന്നു. ഷ​ഫീ​ക്കി​ന്റെ കോ​ഴി​ക്ക​ട​യു​ടെ പാ​ഡ് ലോ​ക്ക് പി​ഴു​താ​ണ് മോ​ഷ്ടാ​വ് ക​യ​റി​യ​ത്. പാ​ല​ക്കാ​ട് നി​ന്നെ​ത്തി​യ വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും ഡോ​ഗ് സ്ക്വാ​ഡും തെ​ളി​വ് ശേ​ഖ​രി​ച്ചു. ക​ല്ല​ടി​ക്കോ​ട് എ​സ്.​എ​ച്ച്.​ഒ വി. ​വി​വേ​കും സം​ഘ​വും സ്ഥ​ലം പ​രി​ശോ​ധി​ച്ചു. പ​രാ​തിയിൽ ക​ല്ല​ടി​ക്കോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefpalakkad
News Summary - thief who stole Rs 10,000 lost his bike and seven mobile phones
Next Story