Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാ​വ​ശ്ശേ​രി​യി​ൽ...

കാ​വ​ശ്ശേ​രി​യി​ൽ പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ ക​ട​ന്ന മോ​ഷ്​​ടാ​വി​നെ പി​ടി​കൂ​ടി

text_fields
bookmark_border
കാ​വ​ശ്ശേ​രി​യി​ൽ പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ ക​ട​ന്ന മോ​ഷ്​​ടാ​വി​നെ പി​ടി​കൂ​ടി
cancel

ആ​ല​ത്തൂ​ർ: കാ​വ​ശ്ശേ​രി​യി​ലെ പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ മോ​ഷ്​​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ നാ​യ്​ കു​ര​ച്ച് ശ​ബ്​​ദ​മു​ണ്ടാ​ക്കി അ​യ​ൽ​ക്കാ​രെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഓ​ടി​പ്പോ​യ ആ​ളെ പി​ന്നീ​ട് ആ​ല​ത്തൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി.

വീ​ടിെൻറ പൂ​ട്ട് പൊ​ളി​ച്ച്​ അ​ക​ത്ത് ക​ട​ന്നെ​ങ്കി​ലും ഒ​ന്നും ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പൊ​ലീ​സ് പ​റ​ഞ്ഞ​ത്. ആ​ല​പ്പു​ഴ ആ​ശ്ര​മം വാ​ർ​ഡ് നാ​ലു​ക​ണ്ടം ദി​ലീ​പി​നെ​യാ​ണ് (46) പി​ടി​കൂ​ടി​യ​ത്. ആ​ല​പ്പു​ഴ വി​യ്യ​പു​രം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി ക​വ​ർ​ച്ച കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഡി​സം​ബ​ർ 18ന് ​പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​വ​ശ്ശേ​രി ഭാ​ഗ​ത്ത് ചു​റ്റി ന​ട​ന്ന ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

എ​സ്.​ഐ എം.​ആ​ർ. അ​നി​ൽ​കു​മാ​ർ, അ​ഡീ​ഷ​ന​ൽ എ​സ്.​ഐ സാം ​ജോ​ർ​ജ്, സി.​പി.​ഒ​മാ​രാ​യ രാ​ജ് കു​മാ​ർ, സ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ണ്ടു ദി​വ​സ​ത്തെ സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thief caught
News Summary - thief, entered a locked house in Kavassery caught
Next Story