ഇവർക്കൊരു വീട് വേണം, പഠിക്കാൻ മൊബൈലും
text_fieldsമുതലമട ഏരിപ്പാടത്ത് ഒറ്റമുറി വീട്ടിൽ കഴിയുന്ന ജലീലിെൻറ കുടുംബം
മുതലമട: മുഹമ്മദ് അഫ്സലിനും അഫ്രീനക്കും പഠിക്കാൻ മൊബൈലില്ല. ഏതുസമയവും നിലംപൊത്തിയേക്കാവുന്ന വീട്ടിൽ അയൽവാസിയുടെ കരുണയിലാണ് ഇരുവരും ഒാൺലൈൻ ക്ലാസിൽ പെങ്കടുക്കുന്നത്.
സ്മാർട്ട് ഫോണുള്ള അയൽവാസി വീട്ടിൽ എത്തുന്ന സമയം കാത്തിരിക്കണം പഠനം തുടരാൻ. മുതലമട പഞ്ചായത്ത് ഏരിപ്പാടത്ത് ജലീൽ-നൂർജഹാ ൻ ദമ്പതികളുടെ മക്കളാണ് പട്ടഞ്ചേരി സർക്കാർ ഹൈസ്കൂളിലെ വിദ്യാർഥികളായ മുഹമ്മദ് അഫ്സലും ആഫ്രീനയും.
ടെലിവിഷൻ ഇല്ലാതിരുന്ന വീട്ടിൽ ആദ്യ ലോക് ഡൗൺ കാലത്ത് പഴയ ടെലിവിഷൻ വാങ്ങിയെങ്കിലും മിക്ക സമയങ്ങളിലും തകരാറിലാണ്. ഇതോടെ വിക്ടേഴ്സ് ചാനൽ കാണലും മുടങ്ങിയെന്ന് ഉമ്മ നൂർജഹാൻ പറയുന്നു.
ശാരീരിക പ്രയാസങ്ങളാൽ നൂർജഹാന് ജോലിക്ക് പോകാനാവാത്ത അവസ്ഥ യാണ്. ബേക്കറി നിർമാണ തൊഴിലാളിയായ ജലീലിന് ലോക്ഡൗണിൽ വരുമാനവും മുടങ്ങിയതോടെ മക്കളുടെ ദുരിതം കാണാൻ മാത്രമേ ആവൂ. മഴക്കാലമായാൽ ചോരുന്ന ഒറ്റമുറി വീട്ടിൽ നിന്നു ഒരു മോക്ഷവും കാത്തിരിക്കുകയാണ് ജലീലിെൻറ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

