തെങ്കര ഭൂമി തട്ടിപ്പുകേസ്: മുന്‍ പഞ്ചായത്ത് അംഗം അറസ്റ്റിൽ
text_fieldsമണ്ണാര്‍ക്കാട്: തെങ്കര ആമ്പാടം കോളനിവാസികള്‍ക്ക് ഭൂമി വാങ്ങി നൽകിയതിൽ ക്രമക്കേട് നടത്തിയ കേസിൽ തെങ്കര മുന്‍ ഗ്രാമപഞ്ചായത്ത് അംഗം രാധാകൃഷ്ണനെ (61) അറസ്റ്റ് ചെയ്തു. കോളനി നിവാസി ശാന്തിയുടെ പരാതി പ്രകാരമാണ് കേസെടുത്തതും അറസ്റ്റ് ചെയ്തതുെമന്ന് ഡിവൈ.എസ്.പി ഇ. സുനില്‍കുമാര്‍ അറിയിച്ചു.
തെങ്കര ആമ്പാടം, കൊറ്റിയോട്, കുട്ടിച്ചാത്തന് പള്ളിയാല്‍ കോളനികളിലെ പട്ടികജാതിക്കാര്‍ക്കായി സര്‍ക്കാര്‍ സഹായത്തോടെ സ്ഥലം വാങ്ങിയതിെൻറ മറവില്‍ വന്‍ തട്ടിപ്പ് നടന്നതായാണ് പരാതി. ഭൂമി എവിടെയെന്ന് പോലും അറിയാത്ത കോളനിവാസികളുടെ കൈവശം ആധാരത്തിെൻറ പകർപ്പ് മാത്രമാണുള്ളത്. പട്ടികജാതിക്കാര്‍ക്കായി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലമാണ് വാങ്ങി നല്‍കിയത്.
സ്ഥലം വാങ്ങാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് രാധാകൃഷ്ണനാണ്. 2011 -13 വര്‍ഷങ്ങളിലാണ് കൊറ്റിയോട്, ആമ്പാടം, കുട്ടിച്ചാത്തന് പള്ളിയാല്‍ കോളനികളിലെ 40 പട്ടികജാതി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ വീട് വെക്കാന്‍ ഭൂമി വാങ്ങുന്ന പദ്ധതി ആരംഭിച്ചത്. ഓരോ വ്യക്തിക്കും 75,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. മനുഷ്യാവകാശ കമീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് അന്വേഷണം നടത്തുകയും തുടർനടപടിക്ക് പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

