മാല പിടിച്ചുപറി കേസിലെ രണ്ടാം പ്രതി പിടിയിൽ
text_fieldsശരവണൻ
പാലക്കാട്: ബൈക്കിലെത്തി സ്ത്രീയുടെ നാല് പവന്റെ മാല കവർന്ന കേസിലെ രണ്ടാംപ്രതി പിടിയിൽ. കോയമ്പത്തൂർ സിംഗനെല്ലൂർ ഉപ്പിലി പാളയം ശ്രീനിവാസ പെരുമാൾ സ്ട്രീറ്റ് ശരവണനാണ് (33) ഉദുമൽപേട്ടയിൽനിന്ന് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയതത്. സെപ്റ്റംബർ ആറിന് കാടാങ്കോട് സ്റ്റേഷനറി കടയിൽ നിൽക്കുകയായിരുന്ന സ്ത്രീയുടെ മാലയാണ് പൊട്ടിച്ചത്.
കവർച്ചക്ക് ഉപയോഗിച്ച മോട്ടോർ സൈക്കിൾ ഗണപതി പാളയത്തുനിന്ന് മോഷ്ടിച്ചതും കാടാങ്കോട്ടുള്ള കടയിലെത്തി സ്ത്രീയുടെ മാല കവർന്നതും ഒന്നാം പ്രതി കണ്ണനും രണ്ടാം പ്രതി ശരവണനും ഒരുമിച്ചാണ്. ഒന്നാം പ്രതി കണ്ണനെ കഴിഞ്ഞദിവസം മാല മോഷണത്തിനിടയിൽ പൊലീസ് പിന്തുടർന്ന് പിടികൂടിയിരുന്നു.
മോഷണ മുതലുകൾ മേട്ടുപ്പാളയത്തെ ജ്വല്ലറിയിൽനിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശരവണനെതിരെ കോയമ്പത്തൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 14 കവർച്ച കേസുകൾ നിലവിലുണ്ട്. കോയമ്പത്തൂർ ജയിലിൽ വെച്ച് പരിചയപ്പെട്ട വിവിധ കേസുകളിലെ പ്രതികളാണ് കേരളത്തിൽ എത്തി കഴിഞ്ഞദിവസം വിവിധ മാല മോഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

