Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമ​ണി​യേ​രി ക​വ​ർ​ച്ച:...

മ​ണി​യേ​രി ക​വ​ർ​ച്ച: ഇ​രു​ട്ടി​ൽ ത​പ്പി ​പൊ​ലീ​സ്​

text_fields
bookmark_border
31 barrels of tar stolen
cancel

എ​ല​പ്പു​ള്ളി: മ​ണി​യേ​രി​യി​ൽ മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് പ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ ഇ​രു​ട്ടി​ൽ ത​പ്പി പൊ​ലീ​സ്. പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന​വ​രെ ചു​റ്റി​പ്പ​റ്റി​യും മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ല. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച​വ​ർ ല​ഹ​രി​ക്ക്​ അ​ടി​മ​പ്പെ​ട്ട​വ​രാ​കാ​മെ​ന്നും പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു.

തെ​ങ്ങി​ൻ തോ​ട്ട​ത്തി​നു​ള്ളി​ൽ ത​നി​ച്ചാ​യി​രു​ന്നു വീ​ട്ട​മ്മ​യു​ടെ താ​മ​സം. ത​മി​ഴ്നാ​ട്ടു​കാ​ർ ഇ​വി​ടെ വ​ന്ന് നാ​ളി​കേ​രം പ​റി​ച്ചു​കൊ​ണ്ടു പോ​കു​ന്ന പ​തി​വു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ ​സം​ഘ​ത്തി​ലു​ള്ള​വ​രാ​ണോ അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. നാ​ളു​ക​ൾ​ക്കു മു​മ്പ് ബാ​ങ്ക് ലോ​ൺ ശ​രി​യാ​ക്കി ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ്രാ​യ​മു​ള്ള സ്ത്രീ​ക​ളെ വി​ജ​ന​മാ​യ സ്ഥ​ല​ത്തെ​ത്തി​ച്ച് ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന സം​ഭ​വ​വും ഇ​വി​ടെ ന​ട​ന്നി​ട്ടു​ണ്ട്.

രാ​ത്രി​കാ​ല ശീ​ട്ടു​ക​ളി സം​ഘം ഈ ​പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ലാ​ണ്. പ്ര​ത്യേ​കം രൂ​പ​വ​ത്ക​രി​ച്ച പൊ​ലീ​സ് സം​ഘം ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മ​ണി​യേ​രി​യി​ലെ ഫാ​മി​ൽ​നി​ന്ന് 20,000 രൂ​പ​യും കോ​ഴി​യും മു​യ​ലു​ക​ളും ഇ​വ​ർ ക​വ​ർ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ​യു​ള്ള സി.​സി.​ടി.​വി​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ച​ത്. ക​വ​ർ​ച്ച ന​ട​ത്തു​ന്ന സ്ഥ​ല​വും പ​രി​സ​ര​വും മു​ൻ​കൂ​ട്ടി മ​ന​സ്സി​ലാ​ക്കി ആ​സൂ​ത്ര​ണം ചെ​യ്താ​ണ് ഇ​വ​ർ എ​ത്തു​ക. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ശീ​ല ചി​റ്റൂ​ർ വി​ള​യോ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​ല​പ്പു​ള്ളി വേ​ങ്ങോ​ടി മ​ണി​യേ​രി കാ​മ​ത്ത് വീ​ട്ടി​ൽ സു​ശീ​ല​യു​ടെ (56) വീ​ട്ടി​ലാ​ണ് മു​ഖം മൂ​ടി ധ​രി​ച്ച നാ​ലം​ഗ സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി രാ​ത്രി വീ​ടാ​ക്ര​മി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

അ​ര പ​വ​ൻ സ്വ​ർ​ണ ക​മ്മ​ലും മൊ​ബൈ​ൽ ഫോ​ൺ 1000 രൂ​പ​യും വീ​ട്പ​ണി​ക്കു വാ​ങ്ങി​യ ഇ​ല​ക്​​ട്രി​ക് വ​യ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 25,000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് അ​ക്ര​മി​ക​ൾ കൊ​ണ്ടു​പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft
News Summary - Theft in palakkad
Next Story