Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാപ്പ നിയമപ്രകാരം...

കാപ്പ നിയമപ്രകാരം യുവാവിനെ കരുതൽ തടങ്കലിലാക്കി

text_fields
bookmark_border
assaulting case-arrest
cancel

പാ​ല​ക്കാ​ട്: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ടൗ​ൺ നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പേ​ഴും​ക​ര ചെ​റ​ക്കു​ളം ആ​ന​ക്ക​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ റ​ഹി​മാ​നെ (മ​നാ​ഫ് -35) കാ​പ്പ നി​യ​മ​പ്ര​കാ​രം വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചു. 2022ലും ​കാ​പ്പ നി​യ​മ​പ്ര​കാ​രം വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചു വ​ന്നി​രു​ന്ന​താ​ണ്.

ക​രു​ത​ൽ ത​ട​ങ്ക​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച് ജ​നു​വ​രി​യി​ൽ ജ​യി​ൽ മോ​ചി​ത​നാ​യ​ശേ​ഷം, വീ​ണ്ടും ഏ​പ്രി​ലി​ൽ ടൗ​ൺ നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ചി​റ​ക്കു​ള​ത്ത് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്ക​ൽ, ജൂ​ണി​ൽ ഒ​ല​വ​ക്കോ​ട്ട് ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട​ഞ്ഞു​നി​ർ​ത്തി ത​ട്ടി​ക്കൊ​ണ്ട് പോ​യി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്ക​ൽ എ​ന്നീ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് വീ​ണ്ടും കാ​പ്പ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.

നി​ല​വി​ൽ ടൗ​ൺ നോ​ർ​ത്ത്, ടൗ​ൺ സൗ​ത്ത് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. കൂ​ടാ​തെ അ​ന​ധി​കൃ​ത​മാ​യി ക​ഞ്ചാ​വ് കൈ​വ​ശം​വെ​ച്ച​തി​നും ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​തി​നും ടൗ​ൺ നോ​ർ​ത്ത്, ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പി​രി​ധി​ക​ളി​ലും പാ​ല​ക്കാ​ട്, പ​റ​ളി എ​ക്സൈ​സ് റേഞ്ച് ഓ​ഫി​സ് പ​രി​ധി​ക​ളി​ലും കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ടൗ​ൺ നോ​ർ​ത്ത് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. സു​ജി​ത്കു​മാ​ർ അ​റ​സ്റ്റ് ചെ​യ്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newspalakkadKaapa
News Summary - The youth was remanded in custody under Kaapa Act
Next Story