അപകടമരണത്തിന് കാരണമായ വാഹനവും പ്രതിയും പിടിയിൽ
text_fieldsപാലക്കാട്: ചന്ദ്രനഗറിൽ അപകടമരണത്തിന് കാരണമായ വാഹനവും പ്രതിയും പിടിയിലായി. തമിഴ്നാട് ഈറോഡ് പാസൂർ സ്വദേശി ശരവണനെയാണ് കസബ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എലപ്പുള്ളി സ്വദേശി വെങ്കിടാചലപതിയാണ് ആഗസ്റ്റ് 22ന് അപകടത്തിൽ മരിച്ചത്.
സ്കൂട്ടർ യാത്രക്കിടെയാണ് മരണം സംഭവിച്ചത്. ശാസ്ത്രീയമായി അന്വേഷണം ആരംഭിച്ച കസബ പൊലീസ് വളരെ വേഗം വാഹനം തിരിച്ചറിഞ്ഞു. നിരവധി വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് അപകടത്തിനിടയാക്കിയ കാറിനെ പിന്തുടർന്ന് കണ്ടെ
ത്തിയത്.
ജില്ല പൊലീസ് മേധാവി ആനന്ദ്, എ.എസ്.പി ഷാഹുൽ ഹമീദ് എന്നിവരുടെ നിർദേശപ്രകാരം കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, സബ് ഇൻസ്പെക്ടർമാരായ സി.കെ. രാജേഷ്, വിനോദ്, സീനിയർ പൊലീസ് ഓഫിസർമാരായ ആർ. രാജീദ്, ജയപ്രകാശ് എന്നിവരാണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ദേഹപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

