സംസ്ഥാന പാതയിലെ മരം അപകടഭീഷണി
text_fieldsസംസ്ഥാന പാതയിൽ ഭീമനാട് സെൻററിൽ അപകടഭീഷണിയായ മരം
അലനല്ലൂർ: സംസ്ഥാനപാത ഭീമനാട് സെന്ററിൽ പന്തലിച്ച് നിൽക്കുന്ന വലിയ മരം അപകട ഭീഷണിയായി. നിരവധി ഓട്ടോറിക്ഷകളാണ് മരത്തിന്റെ ചുവട്ടിൽ പാർക്ക് ചെയ്യുന്നത്. കടകളുടെ മുൻവശത്തെ ടൈൽസുകൾ മരത്തിന്റെ വേരുകൾ കാരണം തകർന്നുകിടക്കുകയാണ്.
ശക്തമായ കാറ്റും മഴയും ഉണ്ടാകുന്നതോടെ മരക്കൊമ്പ് പൊട്ടി വീഴുമോ എന്ന ആശങ്കയിലാണ് നാട്ടുകാരും ഓട്ടോ തൊഴിലാളികളും. കുമരംപുത്തൂർ ഒലിപ്പുഴ സംസ്ഥാന പാതയായതിനാൽ നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. അപകട ഭീഷണിയുള്ള കൊമ്പുകൾ വെട്ടിമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

