നാട്ടുകാരെ വട്ടംകറക്കിയ പാമ്പ് ‘പിടിയിൽ’
text_fieldsപാലക്കാട്: കുറച്ചുദിവസങ്ങളായി നഗരത്തിൽ കറങ്ങിനടന്ന് നാട്ടുകാരെ പേടിപ്പിച്ച പാമ്പ് പിടിയിൽ. നിർത്തിയിട്ട വാഹനങ്ങളിൽ കയറിയും മറ്റും യാത്രക്കാരെ ആശങ്കയിലാക്കിയ ചേര പാമ്പിനെയാണ് തിങ്കളാഴ്ച ഓട്ടോറിക്ഷ ഡ്രൈവർ പിടികൂടി കുപ്പിയിലാക്കിയത്.
സുൽത്താൻപേട്ടയിലാണ് സംഭവം. കഴിഞ്ഞ കുറേ ദിവസങ്ങളായി പാമ്പ് ശല്യക്കാരനായിരുന്നുവെന്ന് കടക്കാരും മറ്റും പറയുന്നു. കഴിഞ്ഞദിവസം നിർത്തിയിട്ട ഇരുചക്ര വാഹനത്തിൽ കയറിയതിനെ തുടർന്ന് വർക്ഷോപ്പിൽ എത്തിച്ചിട്ടും വണ്ടിയിൽനിന്നും പാമ്പിനെ കിട്ടിയിരുന്നില്ലെന്ന് പറയുന്നു.
ഇതോടെ വാഹനം നിർത്തിപോകാൻ തന്നെ ആളുകൾക്ക് ആശങ്കയായി. പാമ്പിനെ പിടികൂടി കൊണ്ടുപോയതോടെ നാട്ടുകാർക്ക് ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

