Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്കൂൾ കെട്ടിടം...

സ്കൂൾ കെട്ടിടം പൂർത്തിയായില്ല; വിദ്യാർഥികൾ ആശങ്കയിൽ

text_fields
bookmark_border
സ്കൂൾ കെട്ടിടം പൂർത്തിയായില്ല; വിദ്യാർഥികൾ ആശങ്കയിൽ
cancel
camera_alt

കോ​ട്ടാ​യി ഗ​വ. ഹൈ​സ്കൂ​ളി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ടം

കോ​ട്ടാ​യി: മ​ധ്യ​വേ​ന​ലാ​വ​ധി ക​ഴി​ഞ്ഞ് വി​ദ്യാ​ല​യ​ങ്ങ​ൾ വ്യാ​ഴാ​ഴ്ച വീ​ണ്ടും തു​റ​ക്കാ​ൻ നി​ൽ​ക്കെ കോ​ട്ടാ​യി ഗ​വ. ഹൈ​സ്കൂ​ളി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പി.​ടി.​എ ക​മ്മി​റ്റി​ക്കും ഒ​റ്റ പ്രാ​ർ​ഥ​ന മാ​ത്രം, സ്കൂ​ളി​ൽ പു​തു​താ​യി പ​ണി​യു​ന്ന സ്റ്റേ​ജ് എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക​ണേ എ​ന്ന്. കി​ഫ്ബി ഫ​ണ്ടി​ൽ​നി​ന്ന് മൂ​ന്ന് കോ​ടി ചെ​ല​വ​ഴി​ച്ച് പ​ണി​യു​ന്ന ആ​റ്​ ക്ലാ​സ്​ മു​റി കെ​ട്ടി​ടം മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും തു​റ​ന്നു​കൊ​ടു​ക്കാ​നാ​യി​ട്ടി​ല്ല.

സ്ഥ​ല​പ​രി​മി​തി​യി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന സ്കൂ​ളി​ൽ ക്ലാ​സ് മു​റി കെ​ട്ടി​ടം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട സ്റ്റേ​ജി​ന്റെ പ​ണി കൂ​ടി പൂ​ർ​ത്തീ​ക​രി​ച്ചാ​ലേ തു​റ​ന്നു​കൊ​ടു​ക്കു​ക​യു​ള്ളൂ. 2020ലാ​ണ് ആ​റ് ക്ലാ​സ് മു​റി കെ​ട്ടി​ട​ത്തി​ന്റെ പ​ണി തു​ട​ങ്ങി​യ​ത്. കെ​ട്ടി​ടം പ​ണി​യോ​ടൊ​പ്പം അ​ടു​ക്ക​ള, ശു​ചി​മു​റി, സ്റ്റേ​ജ് എ​ന്നി​വ കൂ​ടി ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തി​ൽ സ്‌​റ്റേ​ജി​ന്റെ പ​ണി ക​ഴി​ഞ്ഞാ​ൽ കെ​ട്ടി​ടം തു​റ​ന്നു​കൊ​ടു​ക്കാ​നാ​കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ. ​സ​തീ​ശ് പ​റ​ഞ്ഞു. സ്റ്റേ​ജി​ന്റെ പ​ണി നീ​ണ്ടു​പോ​യാ​ൽ കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​വും നീ​ണ്ടു​പോ​കും. മൂ​ന്ന് വ​ർ​ഷ​മാ​യി​ട്ടും കെ​ട്ടി​ടം തു​റ​ന്നു​കൊ​ടു​ക്കാ​ൻ സാ​ധ്യ​മാ​കാ​ത്ത​ത് സ​ർ​ക്കാ​റി​ന്റെ അ​നാ​സ്ഥ​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Studentsschool buildingnot completed
News Summary - The school building was not completed; Students are worried
Next Story