Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസം​ഭ​ര​ണം...

സം​ഭ​ര​ണം എ​ങ്ങു​മെ​ത്തി​യി​ല്ല; നെ​ല്ല് വി​ല താ​ഴ്ത്തി മി​ല്ലു​ട​മ​ക​ൾ

text_fields
bookmark_border
സം​ഭ​ര​ണം എ​ങ്ങു​മെ​ത്തി​യി​ല്ല; നെ​ല്ല് വി​ല താ​ഴ്ത്തി മി​ല്ലു​ട​മ​ക​ൾ
cancel

പാ​ല​ക്കാ​ട്: കൊ​യ്ത്ത് ആ​രം​ഭി​ച്ചി​ട്ടും സ​പ്ലൈ​കോ നെ​ല്ല് സം​ഭ​ര​ണം എ​ങ്ങു​മെ​ത്താ​താ​യ​തോ​ടെ നെ​ല്ല് വി​ല താ​ഴ്ത്തി മി​ല്ലു​ട​മ​ക​ൾ. ജ്യോ​തി മ​ട്ട കി​ലോ​ക്ക് 24 രൂ​പ​യും മ​റ്റ് ഇ​ന​ങ്ങ​ൾ​ക്ക് 20 മു​ത​ൽ 22 വ​രെ​യും ന​ൽ​കി​യാ​ണ് മി​ല്ലു​ട​മ​ക​ൾ പൊ​തു​വി​പ​ണി​യി​ൽ​നി​ന്ന് നെ​ല്ല് സം​ഭ​രി​ക്കു​ന്ന​ത്.

കൊ​യ്ത്ത് ആ​രം​ഭി​ച്ച് ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷ​മാ​ണ് സ​പ്ലൈ​കോ സം​ഭ​ര​ണം ആ​രം​ഭി​ച്ച​ത്. സം​ഭ​ര​ണം ഇ​പ്പോ​ഴും ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ സം​ഭ​ര​ണം സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ ഏ​ൽ​പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക.

സം​ഭ​ര​ണം ഇ​നി​യും നീ​ണ്ടു​പോ​കു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ പൊ​തു​വി​പ​ണി​യി​ൽ നെ​ല്ല് ന​ൽ​കാ​ൻ തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ മി​ല്ലു​ട​മ​ക​ൾ നെ​ല്ലു​വി​ല കു​റ​ച്ചു. കി​ലോ​ക്ക് 28.20 രൂ​പ​യാ​ണ് താ​ങ്ങു​വി​ല​യാ​യി ക​ർ​ഷ​ക​ർ​ക്ക് സ​പ്ലൈ​കോ ന​ൽ​കി​യി

​രു​ന്ന​ത്.

എ​ന്നാ​ൽ, സ​പ്ലൈ​കോ​ക്ക് നെ​ല്ല് നെ​ൽ​കി​യാ​ൽ വി​ല ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സ​വും സം​ഭ​ര​ണ​ത്തി​ലെ അ​നി​ശ്ചി​ത​ത്വ​വും കാ​ര​ണം ന​ഷ്ടം സ​ഹി​ച്ചും പൊ​തു​വി​പ​ണി​യി​ൽ നെ​ല്ല് ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​തി​രാ​വു​ക​യാ​ണ് ക​ർ​ഷ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:savingsprice of paddy
News Summary - The savings got nowhere; Mill owners reduced the price of paddy
Next Story