Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസാ​മൂ​ഹി​ക...

സാ​മൂ​ഹി​ക ന​വോ​ത്ഥാ​ന​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ പ​ങ്ക് അ​നി​ഷേ​ധ്യം -വി.​കെ.​ ശ്രീ​ക​ണ്ഠ​ൻ എം.​പി

text_fields
bookmark_border
സാ​മൂ​ഹി​ക ന​വോ​ത്ഥാ​ന​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ പ​ങ്ക് അ​നി​ഷേ​ധ്യം -വി.​കെ.​ ശ്രീ​ക​ണ്ഠ​ൻ എം.​പി
cancel
camera_alt

ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ്റ​ഹ്മാ​ന് ഒ​രു​ക്കി​യ പൗ​ര സ്വീ​ക​ര​ണം

വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പാ​ല​ക്കാ​ട്: സാ​മൂ​ഹി​ക ന​വോ​ത്ഥാ​ന​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​യു​ടെ പ​ങ്ക് അ​നി​ഷേ​ധ്യ​മാ​ണെ​ന്ന് പാ​ല​ക്കാ​ട് എം.​പി വി.​കെ. ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ന് പാ​ല​ക്കാ​ട് പൗ​ര​വ​ലി ഒ​രു​ക്കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ൽ ഫാ​ഷി​സ്റ്റ് വി​രു​ദ്ധ മു​ന്നേ​റ്റ​ത്തി​ന് ശ​ക്തി പ​ക​രാ​ൻ ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​ക്ക് സാ​ധി​ക്കും. വെ​റു​പ്പും വി​ദ്വേ​ഷ​വും പ്ര​ച​രി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക അ​വ​സ്ഥ​യി​ൽ ഇ​സ്‍ലാ​മി​ന്റെ മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് സ​മൂ​ഹ​ത്തെ മു​ന്നോ​ട്ടു ന​യി​ക്കാ​ൻ പു​തി​യ അ​മീ​റി​ന് സാ​ധി​ക്ക​ട്ടെ എ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. സം​ഘ്പ​രി​വാ​ർ വം​ശീ​യ രാ​ഷ്ട്രീ​യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ രാ​ജ്യ​ത്തെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും കൈ​കോ​ർ​ക്ക​ണ​മെ​ന്ന് പി. ​മു​ജീ​ബ്റ​ഹ്മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​ക സി​വി​ൽ കോ​ഡ് പോ​ലെ​യു​ള്ള വ​ർ​ഗീ​യ കാ​ർ​ഡു​ക​ൾ കാ​ണി​ച്ച് ഹി​ന്ദു-​മു​സ്‍ലിം ധ്രു​വീ​ക​ര​ണ​ത്തി​നാ​ണ് മോ​ദി ഭ​ര​ണ​കൂ​ടം ശ്ര​മി​ക്കു​ന്ന​ത്. ഇ​ന്ത്യ​യെ​ന്ന​ത് ഭാ​ര​ത് എ​ന്നാ​ക്കു​ന്ന​ത് കേ​വ​ലം പേ​രു​മാ​റ്റ​ത്തി​ന്റെ പ്ര​ശ്ന​മ​ല്ല. ആ​ർ.​എ​സ്.​എ​സ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന വം​ശീ​യ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ ക്ര​മ​ത്തി​ന്റെ പ്ര​ഖ്യാ​പ​ന​മാ​ണ​ത്. ഇ​തി​നെ​യെ​ല്ലാം ചെ​റു​ത്തു തോ​ൽ​പ്പി​ക്കാ​ൻ ഇ​ന്ത്യ​ൻ ജ​ന​ത ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ള​ണ​മെ​ന്നും പി. ​മു​ജീ​ബ് റ​ഹ്മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ പ്ര​ഫ: മ​ഹാ​ദേ​വ​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി.​സി.​സി പ്ര​സി​ഡ​ന്റ് എ. ​ത​ങ്ക​പ്പ​ൻ, മു​സ്‍ലിം​ലീ​ഗ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് എം.​എം. ഹ​മീ​ദ്, കെ.​എ​ൻ.​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ടി.​പി. ഉ​ണ്ണി​ക്കു​ട്ടി മൗ​ല​വി, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ജി​ല്ല പ്ര​സി​ഡ​ന്റ് ക​ള​ത്തി​ൽ ഫാ​റൂ​ഖ്, മു​ൻ മ​ന്ത്രി വി.​സി. ക​ബീ​ർ, എ​ൻ.​സി.​പി ജി​ല്ല പ്ര​സി​ഡ​ന്റ് എ. ​രാ​മ​സ്വാ​മി, കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി കെ. ​ശി​വ​രാ​ജേ​ഷ്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ന്റ് പി.​എ​സ്. അ​ബൂ ഫൈ​സ​ൽ, സൗ​ഹൃ​ദ വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ. മാ​ത്യു തോ​മ​സ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ. ഗി​രീ​ഷ് നെ​ച്ചു​ള്ളി, അ​ഡ്വ. അ​ക്ബ​ർ അ​ലി, വൈ.​എം.​സി.​എ മെ​മ്പ​ർ എം.​പി. മ​ത്താ​യി, പ്ലാ​ച്ചി​മ​ട സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ക​ല്ലൂ​ർ ബാ​ല​ൻ, ആ​ദി​വാ​സി നേ​താ​വ് നീ​ലി​പ്പാ​റ മാ​രി​യ​പ്പ​ൻ, അം​ബേ​ദ്ക​ർ ദ​ലി​ത് സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന ക​ൺ​വീ​ന​ർ ശി​വ​രാ​ജ് ഗോ​വി​ന്ദാ​പു​രം, മു​ൻ എം.​എ​ൽ.​എ കെ.​എ. ച​​ന്ദ്ര​ൻ, ജാ​ഫ​ർ പ​ത്തി​രി​പ്പാ​ല എ​ന്നി​വ​ർ സംസാരിച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം. ​സു​ലൈ​മാ​ൻ സ്വാ​ഗ​ത​വും ബ​ഷീ​ർ ഹ​സ​ൻ ന​ദ് വി ​ന​ന്ദി​യും പ​റ​ഞ്ഞു. ഷ​ക്കീ​ൽ അ​ഹ്സ​ൻ പ്രാ​ർ​ഥ​നാ ഗാ​നം ആ​ല​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jamaat islamisocial revivalV.​ K. Srikanthan M.P
News Summary - The role of Jamaat Islam in social revival is undeniable - V.​ K. Srikanthan M.P
Next Story