Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഒറ്റപ്പാലം...

ഒറ്റപ്പാലം -ചെർപ്പുളശ്ശേരി പാതയിൽ വരോട് മരപ്പാലം പ്രദേശത്തെ സംരക്ഷണ ഭിത്തി തകർന്നു

text_fields
bookmark_border
ഒറ്റപ്പാലം -ചെർപ്പുളശ്ശേരി പാതയിൽ വരോട്   മരപ്പാലം പ്രദേശത്തെ സംരക്ഷണ ഭിത്തി തകർന്നു
cancel
camera_alt

ഒറ്റപ്പാലം - ചെർപ്പുളശ്ശേരി പാതയിൽ വരോട് മരപ്പാലം പ്രദേശത്തെ സംരക്ഷണ ഭിത്തി തകർന്ന നിലയിൽ

ഒറ്റപ്പാലം: നവീകരണം പുരോഗമിക്കുന്ന ഒറ്റപ്പാലം - ചെർപ്പുളശ്ശേരി പാതയിൽ വരോട് മരപ്പാലം പ്രദേശത്തെ സംരക്ഷണ ഭിത്തി തകർന്നു. മാസങ്ങളായി ഒച്ചിഴയുന്ന വേഗത്തിൽ നിർമാണം നടക്കുന്ന പ്രദേശത്തെ കലുങ്കുകളുടെയും ഡ്രൈനേജുകളുടെയും ജോലികൾ അശാസ്ത്രീയമാണെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് അടുത്തിടെ പൂർത്തിയാക്കിയ കരിങ്കൽ നിർമിത സംരക്ഷണ ഭിത്തി നിലംപൊത്തിയത്. കിലോമീറ്ററുകളോളം തകർന്ന് കിടക്കുന്ന പാതയിൽ വാഹന യാത്ര ഏറെ ദുഷ്കരമാണ്. ഇതുവഴിയുള്ള യാത്ര വാഹനങ്ങളുടെ കേടുപാടുകൾക്കും കാരണമാകുന്നു.

ഡിസംബറിൽ പാതയുടെ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു അഡ്വ.കെ. പ്രേംകുമാർ എം.എൽ.എ ആഗസ്റ്റിൽ വാർത്ത കുറിപ്പിൽ അറിയിച്ചിരുന്നത്. എന്നാൽ പ്രവൃത്തികൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ പൂർത്തീകരണത്തിനായി വർഷക്കാലവും കൂടി കഴിയേണ്ട അവസ്ഥയാണ്. പാടശേഖരങ്ങളുടെ അരികുകൾ ചേർന്നുള്ള സംരക്ഷണ ഭിത്തികളുടെ നിർമാണം തികച്ചും അശാസ്ത്രീയമായ രീതിയിലാണെന്നും ഇത്തരം സംരക്ഷണ ഭിത്തികൾ ഭാവിയിൽ വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്നും നഗരസഭ കൗൺസിലർ മുഹമ്മദലി നാലകത്ത് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ottapalamPalakkadlocalnews
News Summary - The protective wall at the Marappalam area in Varode, along the Ottapalam-Cherpulassery road, has collapsed
Next Story