Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൂട് റെഡി; സ്ഥാപിക്കാൻ...

കൂട് റെഡി; സ്ഥാപിക്കാൻ അനുമതിയായില്ല

text_fields
bookmark_border
കൂട് റെഡി; സ്ഥാപിക്കാൻ അനുമതിയായില്ല
cancel
camera_alt

ക​ടു​വ​യെ പി​ടി​കൂ​ടാ​നാ​യി എ​ത്തി​ച്ച കൂ​ട്

Listen to this Article

അലനല്ലൂർ: അമ്പലപ്പാറ, കാപ്പുപറമ്പ് പ്രദേശങ്ങളിൽ ഭീതി പടർത്തുന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് എത്തിച്ചു. നിലമ്പൂർ ആർ.ആർ.ടിയിലുണ്ടായിരുന്ന കൂടാണിത്. കൂട് സ്ഥാപിക്കാൻ ഉന്നത അധികാരികളുടെ അനുവാദത്തിന് കാത്തിരിക്കുകയാണ്. കടുവയെ കണ്ടത്തി എന്ന് പറയുന്ന തോട്കാട്ടിലാണ് കൂട് ഇറക്കിവെച്ചിരിക്കുന്നത്. ഒരു മാസത്തോളമായി നാട്ടുകാർ റോഡിലും സ്വകാര്യ ഭൂമിയിലും കടുവയെ കണ്ടതായി പറയുന്നു. റബർ തോട്ടത്തിൽ കടുവയെ കണ്ട ടാപ്പിങ് തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് അമ്പലപ്പാറ ഫോറസ്റ്റ് ഓഫിസിന് മുന്നിൽ ജനകിയ ഉപരോധ സമരവും നടത്തിയിരുന്നു. സമരം ഉദ്ഘാടകൻ ചെയ്ത അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എയുടെ നേതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാരുമായി ചർച്ച നടത്തിയ ശേഷം കടുവയെ പിടികൂടാമെന്നും നിരീക്ഷണ കാമറകൾ സ്ഥാപിക്കാമെന്നും ധാരണയായി. ചർച്ചയിലുള്ള മുഴുവൻ തീരുമാനങ്ങളും യുദ്ധകാല അടിസ്ഥാനത്തിൽ വനം വകുപ്പ് നടപ്പിലാക്കി. കൂട് സ്ഥാപിക്കാൻ ഒരാഴ്ച എടുക്കുമെന്നാണ് കരുതുന്നത്. നിരീക്ഷണ കാമറയിൽ പുലിയുടെ സാന്നിധ്യം ഇതുവരെ പതിഞ്ഞിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tiger threatKerala Forest and Wildlife Department
News Summary - The nest is ready; permission to install it has not been granted
Next Story