Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയു​വ​സ്വ​രാ​ജി​ന്‍റെ...

യു​വ​സ്വ​രാ​ജി​ന്‍റെ കാ​രു​ണ്യം; രാ​മ​ച​ന്ദ്ര​ന് എ​ൽ​ഡേ​ർ​സ് കെ​യ​റി​ൽ അ​ഭ​യം

text_fields
bookmark_border
Yuva swaraj service
cancel
camera_alt

കു​നി​ശ്ശേ​രി ക​ട​ത്തി​ണ്ണ​യി​ൽ അ​വ​ശ​നാ​യി കി​ട​ന്ന രാ​മ​ച​ന്ദ്ര​നെ അ​ഭ​യ​കേ​ന്ദ​ത്തി​ലെ​ത്തി​ക്കാ​ൻ യു​വ സ്വ​രാ​ജ് പ്ര​വ​ർ​ത്ത​ക​ർ കു​ളി​പ്പി​ക്കു​ന്നു

കു​നി​ശ്ശേ​രി ക​ട​ത്തി​ണ്ണ​യി​ൽ അ​വ​ശ​നാ​യി കി​ട​ന്ന രാ​മ​ച​ന്ദ്ര​നെ അ​ഭ​യ​കേ​ന്ദ​ത്തി​ലെ​ത്തി​ക്കാ​ൻ യു​വ സ്വ​രാ​ജ് പ്ര​വ​ർ​ത്ത​ക​ർ കു​ളി​പ്പി​ക്കു​ന്നു

ആ​ല​ത്തൂ​ർ: കു​നി​ശ്ശേ​രി ജ​ങ്​​ഷ​നി​ലെ ക​ട തി​ണ്ണ​യി​ൽ അ​വ​ശ​നാ​യി കി​ട​ന്നി​രു​ന്ന രാ​മ​ച​ന്ദ്ര​ന് യു​വ സ്വ​രാ​ജ് പ്ര​വ​ർ​ത്ത​ക​രു​ടെ കാ​രു​ണ്യ​ത്താ​ൽ പു​തു​ന​ഗ​രം എ​ൽ​ഡേ​ർ​സ് കെ​യ​ർ അ​ഭ​യം ന​ൽ​കി.

കു​നി​ശ്ശേ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പു​റം ത​ള്ളു​ന്ന പാ​ഴ് വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച് വി​ൽ​പ​ന ന​ട​ത്തി ക​ട​ത്തി​ണ്ണ​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​മ​ച​ന്ദ്ര​ൻ ഇ​പ്പോ​ൾ അ​വ​ശ​നാ​ണ്. സു​മ​ന​സ്സു​ക​ൾ പൊ​തി​ഞ്ഞു​ന​ൽ​കു​ന്ന ഭ​ക്ഷ​ണം ക​ഴി​ച്ചാ​യി​രു​ന്നു ക​ഴി​ഞ്ഞു​വ​ന്ന​ത്. ലോ​ക്ഡൗ​ണി​ൽ ക​ട​ക​ൾ തു​റ​ക്കാ​താ​യ​തോ​ടെ ഭ​ക്ഷ​ണം കി​ട്ടാ​തെ രാ​മ​ച​ന്ദ്ര​െൻറ ജീ​വി​ത​വും പ്ര​തി​സ​ന്ധി​യി​ലാ​യി.

ഇ​യാ​ളു​ടെ ദു​രി​ത ജീ​വി​തം വ്യാ​പാ​രി​ക​ളി​ൽ ചി​ല​രാ​ണ് യു​വ സ്വ​രാ​ജ്​ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച​ത്. ഇ​ക്ബാ​ൽ കു​നി​ശ്ശേ​രി, എ. ​ബ​ദ​റു​ദ്ദീ​ൻ, കെ.​സി. ദീ​പു ച​ന്ദ്, ആ​ർ. സ​തീ​ഷ് എ​ന്നി​വ​രെ​ത്തി എ​രി​മ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പ്രേം​കു​മാ​ർ, വാ​ർ​ഡ് മെം​ബ​ർ ഷെ​ഫീ​ക്ക് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആം​ബ​ല​ൻ​സി​ൽ ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

കാ​ലി​ലെ മു​റി​വി​ന് ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ത​ത്ത​മം​ഗ​ല​ത്തെ ഐ​ഡി​യ​ൽ ലൈ​ഫ് കെ​യ​ർ ട്ര​സ്​​റ്റിെൻറ എ​ൽ​ഡേ​ർ​സ് കെ​യ​ർ വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charitymercyoldman
News Summary - The mercy of the Yuva swaraj; Ramachandran seeks refuge in Alders Square
Next Story