Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപണവും മൊബൈൽ ഫോണും...

പണവും മൊബൈൽ ഫോണും മോഷ്ടിച്ചയാൾ പിടിയിൽ

text_fields
bookmark_border
പണവും മൊബൈൽ ഫോണും മോഷ്ടിച്ചയാൾ പിടിയിൽ
cancel

പാ​ല​ക്കാ​ട്: ജോ​ലി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ചു​കൊ​ണ്ട് പോ​യി പ​ണ​വും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ ക​മ്മ​ന മീ​ത്ത​ൽ വീ​ട്ടി​ൽ പ്ര​ശാ​ന്താ​ണ് (40) ടൗ​ൺ നോ​ർ​ത്ത് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ജൂ​ൺ നാ​ലി​ന് രാ​വി​ലെ​യ‍ാ​ണ് സം​ഭ​വം. ജോ​ലി അ​ന്വേ​ഷി​ച്ച് വ​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഗു​രു​നാ​ഥ​നെ വാ​ട്ട​ർ ടാ​ങ്ക് വൃ​ത്തി​യാ​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ജി​ല്ല ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ പ​ണി ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് വി​ളി​ച്ചു​കൊ​ണ്ട് പോ​യി പ​ണി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ച്ച് വ​രാ​മെ​ന്ന് പ​റ​ഞ്ഞ് 18,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

രാ​ത്രി​കാ​ല പ​ട്രോ​ളി​ങ്ങി​നി​ടെ നോ​ർ​ത്ത് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഒ.​ജി. ഷാ​ജു, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ രാ​ജേ​ന്ദ്ര​ൻ, മ​നീ​ഷ്, കു​മാ​ര​ഗു​രു, മ​ണി​ക​ണ്ഠ​ദാ​സ്, ദി​ലീ​പ്, ര​തീ​ഷ് സി.​പി.​ഒ ര​ഘു എ​ന്നി​വ​ർ അ​ന്ന് രാ​ത്രി 12ന് ​സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സു​ൽ​ത്താ​ൻ​പേ​ട്ട​യി​ൽ ക​ണ്ട പ്ര​ശാ​ന്തി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​ശാ​ന്തി​നെ​തി​രെ സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി സ​മാ​ന​മാ​യ 14 കേ​സു​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newspalakkad
News Summary - The man was arrested for who stole money and mobile phone
Next Story