തുപ്പനാട് അപകടം: രക്ഷയായത് നാട്ടുകാരുടെ നിതാന്ത ജാഗ്രത
text_fieldsതുപ്പനാട് അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനിടെ
തടിച്ചുകൂടിയ ജനം
കല്ലടിക്കോട്: ജീവൻ രക്ഷിച്ചത് പ്രദേശവാസികളുടെ നിതാന്ത ജാഗ്രത. രാത്രി ഒമ്പത് മണിയോടെ ലോറി മറിഞ്ഞ ഉഗ്രൻ ശബ്ദം കേട്ട് ഓടിയെത്തിയവർക്ക് കാണാനായത് പരിക്കേറ്റ ഓട്ടോ ഡ്രൈവർ മുജീബിനെയും മറിഞ്ഞ ലോറിയിൽ കാൽ കുടുങ്ങിക്കിടക്കുന്ന തൃശൂർ അവണൂർ സ്വദേശി അജിത്തിനെയുമാണ്.
സ്വന്തം നിലക്ക് രക്ഷപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയവർക്ക്, ആദ്യം സ്ഥലത്ത് എത്തിച്ച ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താനായില്ല. ഒടുവിൽ അഗ്നിരക്ഷ സേനയുടെ സഹായം തേടി. മണ്ണാർക്കാട്, കോങ്ങാട്, പാലക്കാട് നിലയങ്ങളിലെ അഗ്നി രക്ഷസേന എത്തി. കൂടെ രണ്ട് ക്രെയിനുകൾ കൂടി എത്തിച്ചു. ഇതിനിടയിൽ കുടുങ്ങിയയാൾ ശ്വസിക്കുന്നതിന് പ്രയാസം പറഞ്ഞപ്പോൾ ഓക്സിജൻ സിലിണ്ടർ എത്തിച്ച് നൽകി.
പരിക്കേറ്റ അജിത്ത്
ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കാൻ പറ്റാതായതോടെ ഗ്യാസ് കട്ടർ ഉപയോഗിച്ച് വാഹനം രണ്ട് ഭാഗങ്ങളായി വേർപെടുത്തി. രാത്രി 11.30 ഓടെയാണ് യുവാവിനെ പുറത്തെടുക്കാനായത്. കാലിന് സാരമായി പരിക്കേറ്റ അജിത്തിനെ (28) അർധരാത്രി 12 മണിയോടെയാണ് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്ക് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വലത്തെ കാലിന് സാരമായി പരിക്കേറ്റതിനാൽ ശസ്ത്രക്രിയ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

