പാലക്കുഴിയിൽ വീടിനകത്തുനിന്ന് രാജവെമ്പാലയെ പിടികൂടി
text_fieldsപാലക്കുഴിയിൽ വീടിനകത്തുനിന്ന് പിടികൂടിയ
രാജവെമ്പാല
കിഴക്കഞ്ചേരി: പാലക്കുഴിയിൽ വീടിനകത്തുനിന്ന് രാജവെമ്പാലയെ പിടികൂടി. പാലക്കുഴി പി.സി.ടിയിൽ തെരേസാ മൊക്കിന് സമീപം മലയംപറമ്പിൽ ഏലിക്കുട്ടിയുടെ വീട്ടിലാണ് വെള്ളിയാഴ്ച വൈകീട്ട് ആറിന് രാജവെമ്പാലയെ കണ്ടത്. വീടിന്റെ അടുക്കള ഭാഗത്താണ് ആദ്യം പാമ്പിനെ കണ്ടത്. പിന്നീട് സമീപത്തെ ബാത്റൂമിൽ കയറുകയായിരുന്നു. സമീപവാസികൾ പാമ്പിനെ പുറത്ത് കടക്കാത്ത വിധം വാതിൽ അടച്ചശേഷം വനം വകുപ്പിനെ അറിയിച്ചു.
തുടർന്ന് പാമ്പ് പിടുത്ത വിദഗ്ധൻ കാരയങ്കാട് മുഹമ്മദലി ഉൾപ്പെടെയെത്തി പാമ്പിനെ പിടിച്ച് വനം വകുപ്പിന് കൈമാറി. ആറ് വയസ്സ് പ്രായമുള്ള പെൺ രാജവെമ്പാലയെയാണ് പിടികൂടിയതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഇതിന് മുമ്പും നിരവധി തവണ പാലക്കുഴി ഭാഗത്തുനിന്ന് രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

