Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആചാരം മുടക്കാതെ അഞ്ചാംനാൾ; കൽപാത്തി രഥോത്സവം നാളെ തുടങ്ങും

text_fields
bookmark_border
Kalpathy
cancel
camera_alt

കൽപാത്തി രഥോൽസവം (ഫയൽചിത്രം)

പാലക്കാട്: ആചാരാനുഷ്​ഠാനങ്ങളിലൊതുക്കി കൽപാത്തി രഥോത്സവത്തി​െൻറ അഞ്ചാംനാൾ ആഘോഷിച്ചു. കൊടിയേറി അഞ്ചാംനാൾ അർധരാത്രി ദേവതകളെ പല്ലക്കിൽ എഴുന്നള്ളിച്ച് നടക്കുന്ന ഉത്സവമാണ് കോവിഡ്​ സാഹചര്യത്തിൽ ആചാരം മാത്രമായി ഒതുങ്ങിയത്​. കോവിഡ്​ പശ്ചാത്തലത്തിൽ രാത്രി ഒമ്പതോടെ ക്ഷേത്രങ്ങളിൽ പരിപാടികൾ അവസാനിപ്പിച്ചു. കൽപാത്തി വിശാലാക്ഷീസമേത വിശ്വനാഥ ക്ഷേത്രം, പ‍ഴയ കൽപാത്തി ലക്ഷ്മീനാരായണ പെരുമാൾക്ഷേത്രം, പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ ക്ഷേത്രാങ്കണത്തിലാണ് ചടങ്ങുകൾ നടന്നത്. വെള്ളിയാഴ്ച രഥോത്സവം ആരംഭിക്കും.

15ന് രഥസംഗമത്തിന് ശേഷം 16ന് കൊടിയിറങ്ങിയാണ് സാധാരണ രഥോത്സവം അവസാനിക്കാറ്. ഇത്തവണ അത്തരം ആഘോഷങ്ങളില്ല. അതിനാൽ കഴിഞ്ഞവർഷം നിർത്തിയിട്ട രഥങ്ങളിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കൽപാത്തിയോടെയാണ്‌ ജില്ലയിലെ അഗ്രഹാര ക്ഷേത്രങ്ങളിൽ ആറുമാസം നീളുന്ന രഥോത്സവങ്ങൾക്ക്‌ തുടക്കമാകുക. കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന്‌ ക്ഷേത്രഭാരവാഹികൾ ഉറപ്പാക്കണമെന്ന് നിർദേശം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story