മഴയിൽ വീട് തകർന്നു; കൈമലർത്തി അധികൃതർ, ദേവകിക്കും കുടുംബത്തിനും ദുരിതം ശരണം
text_fieldsകനത്ത മഴയിൽ തകർന്ന പറളി മനക്കംമ്പാട് പടിഞ്ഞാറേപുര ദേവകിയുടെ വീട്
പറളി: കനത്ത മഴയിലും കാറ്റിലും വീട് താമസയോഗ്യമല്ലാതായതോടെ ദുരിതത്തിലായി വയോധികയും കുടുംബവും. പറളി മനക്കംമ്പാട് പടിഞ്ഞാറേപുര പരേതനായ ശിവരാമന്റെ ഭാര്യ ദേവകിയും (74) കുടുംബവും താമസിക്കുന്ന വീടാണ് കഴിഞ്ഞമാസം മഴയിൽ തകർന്നത്. 50 വർഷം പഴക്കമുള്ള വീടിന്‍റെ ഒരു ഭാഗത്തെ മേൽക്കൂരയും അടുക്കളയും നിലംപൊത്തി. ബാക്കി ഭാഗം ഏതുസമയത്തും തകർന്നുവീഴാവുന്ന സ്ഥിതിയിലാണ്. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നെങ്കിലും പരിശോധനക്കെത്തിയ ഉേദ്യാഗസ്ഥർ പുറമെനിന്ന് നോക്കി വീട് വാസയോഗ്യമാണെന്ന് റിപ്പോർട്ട് നൽകിയതോടെ അതും മുടങ്ങിയെന്ന് ദേവകി പറയുന്നു. ഇതിനിടെ റേഷൻ കാർഡ് ദാരിദ്ര്യരേഖക്ക് മുകളിലെ വിഭാഗത്തിലേക്ക് മാറിയത് ഇരുട്ടടിയായി. വയോധികയും വിധവയുമായ ദേവകിക്ക് വീടനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

