ഫ്രറ്റേണിറ്റി കാമ്പസ് കാരവൻ സമാപിച്ചു
text_fieldsചിറ്റൂർ ഗവ. കോളജിൽ കാമ്പസ് കാരവന് യൂനിറ്റ് കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി
അഷ്റഫ് സംസാരിക്കുന്നു
പാലക്കാട്: രണ്ടുദിവസമായി നടന്ന ഫ്രറ്റേണിറ്റി കാമ്പസ് കാരവൻ ജില്ലയിൽ സമാപിച്ചു. ചൊവ്വാഴ്ച രാവിലെ പട്ടാമ്പി എസ്.എൻ.ജി.എസ് കോളജിലായിരുന്നു ആദ്യപര്യടനം. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി.കെ. നുജൈം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രേട്ടറിയറ്റ് അംഗം ആബിദ് വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. പുതിയ പ്രവർത്തകർക്ക് അംഗത്വ കാർഡ് നൽകി. യൂനിറ്റ് ഭാരവാഹികളായ റിഷാന, സഫ്വ, ഫാദിയ, മണ്ഡലം അസി. കൺവീനർ ഷിബിൻ എന്നിവർ സംസാരിച്ചു.
മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിലെ സ്വീകരണത്തിൽ ജില്ല സെക്രേട്ടറിയറ്റ് അംഗം റഷാദ് പുതുനഗരം, യൂനിറ്റ് ഭാരവാഹികളായ ഹസ്ന തസ്നി, സഫ്വാൻ എന്നിവർ സംസാരിച്ചു. അട്ടപ്പാടി ഗവ. ആർ.ജി.എം കോളജിൽ നടന്ന സമാപനത്തിൽ യൂനിറ്റ് ഭാരവാഹികൾ നേതാക്കളെ ഹാരമണിയിച്ച് സ്വീകരിച്ചു. യൂനിറ്റ് ഭാരവാഹികളായ ആഷിഖ്, ഷംന, നസീഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

