ഗോവിന്ദാപുരത്ത് ഊടുവഴികൾ തുറന്നുതന്നെ സംസ്ഥാനേത്തക്ക് വാഹനങ്ങളുടെ ഒഴുക്ക്
text_fieldsവാഹനപരിശോധനയില്ലാത്ത തമിഴ്നാട് കിഴവൻ പുതൂർ അതിർത്തി പ്രദേശം
ഗോവിന്ദാപുരം: അതിർത്തിയിൽ പരിശോധനയില്ലാതായതോടെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സംസ്ഥാനത്തേക്ക് വാഹനങ്ങളുടെ ഒഴുക്ക്. ചെമ്മണാമ്പതിക്കും ഗോവിന്ദാപുരത്തിനും ഇടയിലുള്ള 14 കിലോമീറ്റർ പരിധിയിലെ ഏഴ് ഊടുവഴികളിലൂടെയാണ് തമിഴ്നാട്ടിൽനിന്ന് പാസില്ലാതെയും നിയന്ത്രണങ്ങൾ ലംഘിച്ചും ആളുകൾ കേരളത്തിലേക്ക് എത്തുന്നത്.
ഗോവിന്ദാപുരം, ചെമ്മണാമ്പതി അതിർത്തികളിൽ പാസില്ലാതെ എത്തുന്ന യാത്രക്കാരെ ഉദ്യോഗസ്ഥർ തിരിച്ചയക്കുേമ്പാൾ ഇവർ ഊടുവഴികളിലൂടെ കടക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. അതിർത്തിയിലെ പരിശോധന കേന്ദ്രത്തിൽനിന്ന് ഉദ്യോഗസ്ഥർ തിരിച്ചയക്കുന്ന യാത്രക്കാർ അബ്രാംപാളയത്തിലെത്തി അവിടെനിന്ന് ഊടുവഴികൾ അറിയുന്ന ഏജൻറുമാർക്ക് പണംനൽകി അതിർത്തി കടക്കുകയാണ്. ഊടുവഴികൾ പൂർണമായി അടച്ചിട്ടുണ്ടെന്നാണ് പൊലീസ് ഭാഷ്യം.
എന്നാൽ, നിളിപാറ, കിഴവൻ പുതൂർ പ്രധാന അതിർത്തിയിൽ ഒരാൾ പോലും പരിശോധനക്കില്ല. കോവിഡ് ഒന്നാം ഘട്ടത്തിലെ ലോക്ഡൗൺ സമയത്ത് അടച്ചിട്ട ഊടുവഴികളിൽ 80 ശതമാനവും തുറന്ന നിലയിലാണ്. പഴുതടച്ച പരിശോധന ശക്തമാക്കിയില്ലെങ്കിൽ അതിർത്തി ഗ്രാമങ്ങളിൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

