കൊല്ലങ്കോട്ടേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്; പൊലീസ് സേവനം ഉറപ്പാക്കണമെന്ന് ആവശ്യം
text_fieldsസീതാർകുണ്ട് വെള്ളച്ചാട്ടം കാണാനെത്തിയവരുടെ തിരക്ക്
കൊല്ലങ്കോട്: കൊല്ലങ്കോട്ടേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെ പൊലീസ് സേവനം ഉറപ്പാക്കണമെന്ന ആവശ്യം ശക്തം. സീതാർകുണ്ട് വെള്ളച്ചാട്ടം കാണാൻ മാത്രം ഞായറാഴ്ച 1200ൽ അധികം വിനോദ സഞ്ചാരികൾ ഉച്ചക്ക് മൂന്നു വരെ എത്തി. സ്ത്രീകൾക്കും മറ്റും സുരക്ഷ ഒരുക്കാൻ പ്രദേശത്ത് പൊലീസിനെ നിയമിക്കണമെന്ന ആവശ്യങ്ങൾ പരിഗണിക്കാത്തത് വിനോദ സഞ്ചാരികൾക്ക് വിനയായി.
കലക്ടറുടെ സന്ദർശന സമയത്ത് പൊലീസ്, എക്സൈസ്, വനം വകുപ്പുകൾ സംയുക്തമായി യാത്രക്കാരെ നിരീക്ഷിക്കണമെന്ന നിർദേശം പാലിക്കാത്തതും പ്രതിസഡിക്ക് വഴിവെച്ചിട്ടുണ്ട്. സീതാ ർകുണ്ട് വെള്ളച്ചാട്ടത്തിൽ എത്തുന്നവർ പലകപ്പാണ്ടിയിലേക്കും പലകപ്പാണ്ടി വെള്ളച്ചാട്ടത്തിനു മുകളിലേക്ക് സാഹസികമായി കയറുന്നത് അപകടങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.
സീതാർകുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ് തകർച്ച പരിഹരിച്ച് എൽ.ഇ.ഡി തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. 27ന് കലക്ടറുടെ നേതൃത്വത്തിലുള്ള കൊല്ലങ്കോട്ടിലെ ചർച്ചക്കു മുമ്പ് സുരക്ഷ ഉറപ്പാക്കണമെന്നണ് പരിസരവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

