തീപടർന്നത് കേബിളിലെ ഷോർട്ട് സർക്യൂട്ടിൽ നിന്നെന്ന്
text_fieldsപാലക്കാട്: തീപടർന്ന് നഗരത്തിലെ രണ്ട് ഭക്ഷ്യശാലകൾ കത്തിനശിച്ച സംഭവത്തിൽ അഗ്നിബാധയുണ്ടായത് വൈദ്യുത കേബിളിലുണ്ടായ ഷോർട്ട് സർക്യൂട്ടിൽ നിന്നെന്ന്. ഒാപ്പൺ ഗ്രിൽ റസ്റ്റാറൻറിലേക്കുള്ള വൈദ്യുത കേബിളിൽ തീപ്പൊരി കണ്ടതായി ജീവനക്കാർ കഴിഞ്ഞ ദിവസം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇവിടെ നിന്ന് കേബിൾ വഴിയെത്തിയ തീ തുടർന്ന് എക്സോസ്റ്റ് ഫാനിലേക്കുള്ള കേബിൾ വഴി വിവിധയിടങ്ങളിലേക്ക് പടരുകയായിരുന്നുവെന്ന നിഗമനത്തിലാണ് അധികൃതരും എത്തിച്ചേർന്നിരിക്കുന്നത്.
പരിശോധനകൾ ഉൗർജിതമാക്കും
കഴിഞ്ഞ ദിവസം തീപ്പിടിത്തമുണ്ടായതടക്കം ഭക്ഷണശാലകളിൽ പുതുക്കിയ അഗ്നിസുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയിരുന്നില്ല. നഗരത്തിലെ മിക്ക കെട്ടിടങ്ങളും പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. തദ്ദേശ ഭരണകൂടം കണ്ണടക്കുേമ്പാൾ ഇവയിൽ പലതും വലിയ കെട്ടിടങ്ങളായി രൂപാന്തരം പ്രാപിക്കും. അഗ്നിസുരക്ഷാനിയമങ്ങളാകെട്ട പണിയുന്ന സമയത്ത് ബാധകമായിരുന്നതല്ല എന്ന രീതിയിൽ അട്ടിമറിക്കുകയും ചെയ്യും. ജില്ലയിൽ കഴിഞ്ഞ 10 മാസത്തിനിടെ ആയിരത്തഞ്ഞൂറോളം കെട്ടിടങ്ങളിലാണ് ഫയർഫോഴ്സ് സുരക്ഷാപരിശോധന നടത്തിയത്. കെട്ടിടങ്ങളിൽ 70 ശതമാനത്തോളവും മതിയായ സുരക്ഷാപരിശോധനയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. ഇവയുമായി ബന്ധപ്പെട്ട വിവരങ്ങൾ നടപടികൾക്കായി അതത് തദ്ദേശ ഭരണസ്ഥാപനങ്ങൾക്കും കലക്ടർക്കും കൈമാറിയിട്ടുണ്ടെന്ന് ജില്ല ഫയർ ഒാഫിസർ അരുൺ ഭാസ്കർ 'മാധ്യമ'ത്തോട് പറഞ്ഞു. വരും ദിവസങ്ങളിൽ നഗരത്തിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അവഗണനയുടെ അരക്കില്ലങ്ങൾ
നിയമലംഘനങ്ങൾക്കെതിരെ അഗ്നിരക്ഷാസേനക്ക് നേരിട്ട് നടപടി സ്വീകരിക്കാൻ അധികാരമില്ലാത്തതാണ് നിയമലംഘകർ മുതലെടുക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലടക്കം സ്വാധീനം ചെലുത്തി അഗ്നിസുരക്ഷ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ജില്ലയിൽ നിരവധിയാണ്.
ജില്ലയിൽ പതിനാലോളം ആശുപത്രികൾ ആവശ്യമായ അഗ്നിസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നുവെന്നറിയുേമ്പാഴാണ് സംഭവത്തിെൻറ ഗൗരവം മനസ്സിലാവുക. പാലക്കാട് നഗരത്തിൽ മാത്രം മൂന്ന് ആശുപത്രികൾ പോലും ഇങ്ങനെ പ്രവർത്തിക്കുന്നുണ്ടെന്ന് അഗ്നിസുരക്ഷാസേനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

