Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനാടിനെ കണ്ണീരിലാഴ്ത്തി...

നാടിനെ കണ്ണീരിലാഴ്ത്തി യുവാക്കളുടെ മരണം

text_fields
bookmark_border
നാടിനെ കണ്ണീരിലാഴ്ത്തി യുവാക്കളുടെ മരണം
cancel
camera_alt

കോ​ട്ടാ​യി​യി​ൽ യു​വാ​ക്ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ

ബൈ​ക്ക​പ​ക​ടം

പ​റ​ളി: കോ​ട്ടാ​യി​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ളു​ടെ ദാ​രു​ണ മ​ര​ണം നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി. ശ​നി​യാ​ഴ്ച രാ​ത്രി 11ന് ​കോ​ട്ടാ​യി വാ​വു​ള്ളി​യാ​ലി​നു സ​മീ​പം ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ് മ​രി​ച്ച മു​ല്ല​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ സ​ഞ്ജ​യ്, ശ​ര​ത് എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് നാ​ടി​നെ ദു:​ഖ​ത്തി​ലാ​ക്കി​യ​ത്.

സ​ഞ്ജ​യ​ന്‍റെ പി​താ​വ് കൃ​ഷ്ണ​ൻ​കു​ട്ടി മ​രി​ച്ച​ത് ക​ഴി​ഞ്ഞ മാ​സം 20നാ​ണ്. ഒ​രു മാ​സം തി​ക​യും മു​മ്പേ ര​ണ്ടാ​മ​ത്തെ മ​ര​ണം കു​ടും​ബ​ത്തെ ത​ള​ർ​ത്തി. ചെ​മ്പൈ ശി​വ​ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ചു​ള്ളി​യി​ലെ ശി​വ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക്പ്ര​ധാ​ന പാ​ത​യി​ൽ നി​ന്ന് മാ​റി റോ​ഡി​ലെ അ​ഴു​ക്കു​ചാ​ൽ മ​റി​ക​ട​ന്ന് വീ​ടി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ച്ച് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. സ​ഞ്ജ​യ് പ്ല​സ്ടു പ​ഠ​നം ക​ഴി​ഞ്ഞ് ക​ര​സേ​ന​യി​ൽ ചേ​രാ​ൻ അ​വ​സ​രം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ശ​ര​ത് വി​ദ്യാ​ർ​ഥി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad accidentspalakkad
News Summary - The death of the youth brought tears to the nation
Next Story