Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഭ​ർ​തൃ​വീ​ട്ടി​ൽ...

ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി ര​ക്ഷി​താ​ക്ക​ൾ

text_fields
bookmark_border
ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി ര​ക്ഷി​താ​ക്ക​ൾ
cancel

നെ​ന്മാ​റ: ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട യു​വ​തി​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ൾ ഭ​ർ​ത്താ​വും വീ​ട്ടു​കാ​രു​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി ര​ക്ഷി​താ​ക്ക​ൾ. അ​യി​ലൂ​ർ നാ​യ്ക്ക​ർ​പാ​ടം സ്വ​ദേ​ശി​നി സ​ന്ധ്യ​യെ (23) ക​ഴി​ഞ്ഞ തി​രു​വോ​ണ ദി​വ​സ​മാ​ണ് തി​രു​വി​ല്വാ​മ​ല​യി​ലെ ഭ​ർ​തൃ​വീ​ട്ടി​ലെ ജ​ന​ൽ ക​മ്പി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി സ​ന്ധ്യ​യു​ടെ ര​ക്ഷി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും പ​ഴ​യ​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പൊ​ലീ​സ് അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന് സ​ന്ധ്യ​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. നാ​യ്ക്ക​ർ​പാ​ടം ച​ന്ദ്ര​ൻ-​ച​ന്ദ്രി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സ​ന്ധ്യ. ഭ​ർ​ത്താ​വ് ര​ഘു​നാ​ഥും മാ​താ​വും സ​ന്ധ്യ​യെ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.

സ്ത്രീ​ധ​ന​ത്തെ ചൊ​ല്ലി​യും പ​ണ​മാ​വ​ശ്യ​പ്പെ​ട്ടും മ​ക​ളെ ഉ​പ​ദ്ര​വി​ച്ചി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു. സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി കാ​ണി​ച്ച് പൊ​ലീ​സ് സൂ​പ്ര​ണ്ടി​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. നെ​ന്മാ​റ ബ്ലോ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് എ​സ്. വി​നോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഊ​ർ​ജി​ത അ​ന്വേ​ഷ​ണ​മാ​വ​പ്പെ​ട്ട് പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ സ​ന്ധ്യ​യു​ടെ ര​ക്ഷി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും സ​ത്യ​ഗ്ര​ഹം ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parentsmurderhusband's housewoman
News Summary - The death of the young woman in her husband's house is an allegation of murder. parents
Next Story