കേരളത്തോട് ചേർന്ന ഡാമുകളും നിറഞ്ഞുകവിയുന്നു
text_fieldsപറമ്പിക്കുളം ഡാം ഷട്ടറുകൾ തുറന്നപ്പോൾ
കോയമ്പത്തൂർ: പശ്ചിമഘട്ട മലനിരകളിൽ കനത്ത മഴ പെയ്യുന്ന നിലയിൽ കേരളത്തോട് ചേർന്ന തമിഴ്നാട്ടിലെ പറമ്പിക്കുളം, പില്ലൂർ ഡാമുകൾ നിറഞ്ഞു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽപെട്ട ശിരുവാണി ഡാമിലെ ജലനിരപ്പും ക്രമാതീതമായി ഉയർന്നു. ശിരുവാണി ഡാമും അടുത്ത ദിവസം നിറഞ്ഞുകവിയും.
കോയമ്പത്തൂർ പൊള്ളാച്ചിക്ക് സമീപം സ്ഥിതിചെയ്യുന്ന 72 അടി ഉയരമുള്ള പറമ്പികുളം ഡാം ശനിയാഴ്ച വൈകീേട്ടാടെ നിറഞ്ഞു. ഇതോടെ ഡാമിലെ മൂന്ന് ഷട്ടറുകളും തുറന്നു. സെക്കൻഡിൽ 2000 ഘനഅടി വെള്ളമാണ് പുറത്തേക്ക് വിടുന്നത്. 2019 ഒക്ടോബറിലും ഡാം നിറഞ്ഞിരുന്നു.
ഇതുപോലെ മേട്ടുപാളയത്തിലെ 100 അടി ഉയരമുള്ള പില്ലൂർ ഡാമും തുറന്നു. ഞായറാഴ്ച രാവിലെ എട്ടരയോടെ നാല് ഷട്ടറുകൾ വഴി 7,000 ഘനഅടിയും വൈദ്യുതോൽപാദനത്തിനായി 3000 ഘനഅടിയുമാണ് തുറന്നുവിടുന്നത്. ഡാമിൽനിന്നുള്ള വെള്ളം ഭവാനിപ്പുഴയിലേക്കാണ് ഒഴുക്കുന്നത്. ഇതുകാരണം ഭവാനിപ്പുഴയുടെ കരയോരങ്ങളിൽ താമസിക്കുന്നവർക്ക് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കൊല്ലം ഇത് രണ്ടാം തവണയാണ് ഡാം നിറഞ്ഞത്. ആഗസ്റ്റിൽ 36,000 ഘനഅടി വെള്ളമാണ് പുറത്തുവിട്ടത്. ഉടുമൽപേട്ടക്ക് സമീപം സ്ഥിതിചെയ്യുന്ന 90 അടി ശേഷിയുള്ള അമരവാതി ഡാമിൽ 89.5 അടിവെള്ളമുണ്ട്. ഡാമിെൻറ സുരക്ഷ കണക്കിലെടുത്തും കാർഷികാവശ്യങ്ങൾക്കുമായി ഞായറാഴ്ച ഏഴ് ഷട്ടറുകൾ തറുന്നു.
49.53 അടി ശേഷിയുള്ള ശിരുവാണി ഡാമിൽ ജലവിതാനം 43.2 അടിയായി ഉയർന്നു. കോയമ്പത്തൂർ ജില്ല കുടിവെള്ളത്തിനായി ഇൗ ഡാമിലെ വെള്ളത്തെയാണ് ആശ്രയിച്ചുവരുന്നത്. രണ്ടുദിവസമായി കോയമ്പത്തൂർ മേഖലയിലും നല്ല മഴയാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

