Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപെരുമാറ്റച്ചട്ടം...

പെരുമാറ്റച്ചട്ടം എല്ലാറ്റിനും തടസ്സമല്ല; ഉദ്യോഗസ്ഥർ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്​

text_fields
bookmark_border
പെരുമാറ്റച്ചട്ടം എല്ലാറ്റിനും തടസ്സമല്ല; ഉദ്യോഗസ്ഥർ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്​
cancel

പാലക്കാട്​: തദ്ദേശ തെരഞ്ഞെടുപ്പി​െൻറ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നതുമൂലം പൊതുജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുന്ന പല വിഷയങ്ങൾക്കും ഉദ്യോഗസ്ഥർ തടസ്സം ഉന്നയിക്കുന്നതായി സംസ്ഥാQന തെരഞ്ഞെടുപ്പ് കമീഷ​െൻറ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കമീഷ​െൻറ അനുമതിയോ അംഗീകാരമോ തേടാതെ സർക്കാറിനോ തദ്ദേശസ്ഥാപനങ്ങൾക്കോ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാമെന്ന്​ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

  • തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലാതെ പ്രവർത്തിക്കുന്ന ഉദ്യോഗ​സ്ഥ​െൻറ കാലാവധി നീട്ടിനൽകൽ
  • പൾസ് പോളിയോ പോലുള്ള ബോധവത്കരണ പരസ്യപ്രചാരണം
  • കോടതിനിർദേശമുണ്ടെങ്കിൽ ആശ്രിത നിയമനച്ചട്ട പ്രകാരമുള്ള നിയമനം നടത്തൽ
  • *ഒരദ്യോഗസ്ഥന് മറ്റൊരുദ്യോഗസ്ഥ​െൻറ അധിക ചുമതല നൽകൽ,
  • വരൾച്ച, വെള്ളപ്പൊക്കം, കോവിഡ് മഹാമാരിപോലുള്ള അടിയന്തര സാഹചര്യം നേരിടാൻ ദേശീയ പ്രകൃതിദുരന്ത ഫണ്ടിൽനിന്ന് സാമ്പത്തികസഹായം തേടൽ, ഇതുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനായി ഉദ്യോഗസ്ഥതലസംഘത്തെ നിയോഗിക്കൽ,
  • സർക്കാർജീവനക്കാരുടെ വിരമിക്കൽ, ഡെപ്യൂട്ടേഷൻ എന്നിവ മൂലമുണ്ടായ ഒഴിവുകൾ നികത്തുന്നതിന് ഡിപ്പാർട്മെൻറൽ പ്രമോഷൻ കമ്മിറ്റി യോഗം ചേരൽ
  • സർക്കാറി​േൻറയോ തദ്ദേശ സ്ഥാപനങ്ങളുടേയൊ നിയന്ത്രണത്തിലുള്ള പൊതുസ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണി നടത്തൽ
  • ജലവിതരണത്തിനുള്ള കേടായ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തൽ
  • ശൗചാലയം പോലെയുള്ള പൊതുസൗകര്യങ്ങൾക്ക് (കോടതി നിർദേശം ഉണ്ടെങ്കിൽ മാത്രം) ബി.ഒ.ടി വ്യവസ്ഥപ്രകാരം നിർമാണാനുമതി നൽകൽ
  • കോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിൽ അനധികൃത നിർമാണം പൊളിച്ചുമാറ്റൽ
  • തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരസ്യം നൽകൽ
  • എച്ച്.ഐ.വി/എയ്ഡ്‌സ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ പ്രസിദ്ധീകരണം
  • ഓടകളിൽനിന്നും കുളങ്ങളിൽനിന്നുമുള്ള മണ്ണ് നീക്കം ചെയ്യൽ
  • ശുചീകരണ/കൊതുക് നിയന്ത്രണ പദ്ധതികളുടെ നടത്തിപ്പ്
  • ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും നിയമനവും സ്ഥലംമാറ്റവും
  • കോടതി ഉത്തരവ് പ്രകാരമുള്ള തടവുപുള്ളികളുടെ ജയിൽമാറ്റം
  • നേരത്തെ അനുവദിച്ച ഗ്രാൻറ്​ ഉപയോഗിച്ചും ക്ഷണിച്ച ടെൻഡർ പ്രകാരവും ആശുപത്രി ഉപകരണങ്ങൾ, മരുന്ന് എന്നിവ വാങ്ങൽ
  • മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച പൂർണ വിവരങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ​െൻറ www.sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Code of ConductPanchayt election
Next Story