സിമന്‍റ് കണ്ടെയ്‌നർ ലോറി മറിഞ്ഞു
text_fieldsകൊപ്പം പുലാശ്ശേരിയിൽ സിമന്റ് ലോറി മറിഞ്ഞ നിലയിൽ
പട്ടാമ്പി: കൊപ്പത്ത് കണ്ടെയ്‌നർ ലോറി മറിഞ്ഞു. വലിയ അപകടം ഒഴിവായി. ഗുരുതര പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11.30നാണ് കൊപ്പം-വളാഞ്ചേരി റോഡിൽ പുലാശ്ശേരിയിൽ സിമന്റ് മിശ്രിതം കയറ്റിവന്ന ലോറി മറിഞ്ഞത്.
റോഡിൽനിന്ന് തെന്നി നീങ്ങിയ ലോറി തിരിച്ചു കയറ്റുന്നതിനിടെ റോഡിന്‍റെ ഇറക്കവും ചരിവും മൂലം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സമീപത്തെ 33 കെ.വി വൈദ്യുതി തൂണും ഇടിച്ചുതകർത്തു. കൊപ്പം-വളാഞ്ചേരി റോഡിൽ അൽപ നേരം ഗതാഗതം തടസ്സപ്പെട്ടു.
ലോറിയുടെ ടാങ്ക് പൊട്ടി ഡീസൽ പരന്നൊഴുകിയത് ആശങ്കയുണ്ടാക്കി. പട്ടാമ്പി അഗ്നിരക്ഷ സേനയെത്തി ടാങ്ക് നീക്കം ചെയ്താണ് അപകടാവസ്ഥ ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

