Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരത്തിൽ കുടുങ്ങിയ പൂച്ചയെ മൂന്നാം ദിവസം രക്ഷിച്ചു

text_fields
bookmark_border
cat
cancel

കാഞ്ഞിരപ്പുഴ: മൂന്ന് ദിവസമായി 35 അടി ഉയരമുള്ള തേക്ക് മരത്തിൽ കുടുങ്ങിയ വളർത്ത് പൂച്ചയെ അഗ്നി രക്ഷ സേനയും നാട്ടുകാരും ചേർന്ന് താഴെ ഇറക്കി. കാഞ്ഞിരപ്പുഴ കൊർണക്കുന്ന് കോരത്തൊടി വീട്ടിൽ രാജന്‍റെ വളർത്ത് പൂച്ചയാണ് മരത്തിൽ കുടുങ്ങിയത്. തെരുവ് നായ് ആക്രമിക്കാൻ വന്ന സമയം പൂച്ച തേക്ക് മരത്തിൽ ഓടി കയറിയതാണ്. പ്രദേശവാസിയായ രവീന്ദ്രനാണ് മരത്തിന് മുകളിൽ കയറി പൂച്ചയെ പുറത്തെടുത്തു. അഗ്നിരക്ഷാ സേന അംഗങ്ങളായ ലിജു, പ്രശാന്ത്, ഷബീർ, ശ്രീജേഷ്, ഡ്രൈവർ സന്ദീപ് എന്നിവരും ഉണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The cat was rescued on the third day after being trapped in a tree
Next Story