തൂതപ്പാലം തുറന്നു; പഴയ പാലത്തിന്റെ ഉപരിതലം ടാർ ചെയ്ത് പാതയുടെ ഭാഗമായി ഉപയോഗിക്കും
text_fieldsതൂതയിലെ പുതിയ പാലത്തിന്റെ ഉദ്ഘാടനത്തിൽനിന്ന്
ചെർപ്പുളശ്ശേരി: തൂത-മുണ്ടൂർ സംസ്ഥാനപാത നാലുവരിയായി നവീകരിക്കുന്നതിന്റെ ഭാഗമായി തൂതയിൽ നിർമിച്ച സമാന്തര പാലം ഗതാഗതത്തിന് തുറന്നു. പി. മമ്മിക്കുട്ടി എം.എൽ.എ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.ടി. ജംസിയ, വൈസ്ചെയർമാൻ സി. ജയകൃഷ്ണൻ, മുൻ ചെയർമാൻ പി. രാമചന്ദ്രൻ, സി.പി.എം ഏരിയ സെക്രട്ടറി കെ. നന്ദകുമാർ, സിജു എന്നിവർ പങ്കെടുത്തു. ആറ് തൂണുകളുള്ള പാലത്തിന് 140 മീറ്റർ നീളവും 10 മീറ്റർ വീതിയുമാണുള്ളത്. കൂടാതെ നടപ്പാതയും ഉണ്ട്. 1935ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച പഴയ പാലത്തിന്റെ ഉപരിതലം ടാർ ചെയ്ത് പാതയുടെ ഭാഗമായി ഉപയോഗിക്കും. ഇരുപാലങ്ങളും ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ നാലുവരി പാതയിലൂടെ യാത്ര കൂടുതൽ സുഗമവും സുരക്ഷിതവും ആകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പണി മുഴുവനായിട്ടില്ലെങ്കിലും ഉദ്ഘാടനം ചെയ്യുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

