Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഊ​ട്ട​റ പാ​ല​ത്തി​ന്റെ...

ഊ​ട്ട​റ പാ​ല​ത്തി​ന്റെ ബാ​രി​യ​ർ ലോ​റി​യി​ടി​ച്ച് ത​ക​ർ​ന്നു

text_fields
bookmark_border
ഊ​ട്ട​റ പാ​ല​ത്തി​ന്റെ ബാ​രി​യ​ർ  ലോ​റി​യി​ടി​ച്ച് ത​ക​ർ​ന്നു
cancel
camera_alt

ഊ​ട്ട​റ പാ​ല​ത്തി​ന്റെ ബാ​രി​യ​ർ ലോ​റി​യി​ടി​ച്ച് ത​ക​ർ​ന്നപ്പോൾ

കൊ​ല്ല​ങ്കോ​ട്: ഊ​ട്ട​റ പാ​ല​ത്തി​ന്റെ ബാ​രി​യ​ർ പാ​ച​ക​വാ​ത​ക ലോ​റി​യി​ടി​ച്ച് ത​ക​ർ​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് പു​തു​ന​ഗ​രം ഭാ​ഗ​ത്തു​നി​ന്നും കൊ​ല്ല​ങ്കോ​ട് ഭാ​ഗ​ത്തേ​ക്ക് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​മാ​യെ​ത്തി​യ ലോ​റി​യി​ടി​ച്ച് മൂ​ന്ന് മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ സ്ഥാ​പി​ച്ച ബാ​രി​യ​ർ ത​ക​ർ​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബാ​രി​യ​ർ വേ​ർ​പെ​ട്ടു. ഒ​രു​മ​ണി​ക്കൂ​റോ​ളം ഊ​ട്ട​റ പാ​ല​ത്തി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും പൊ​ലീ​സും റോ​ഡി​ലേ​ക്ക് വീ​ണ ബാ​രി​യ​റി​നെ ക​യ​ർ ഉ​പ​യോ​ഗി​ച്ച് പാ​ല​ത്തി​ലേ​ക്ക് വ​ലി​ച്ചു​കെ​ട്ടി​യ ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യ​ത്.

പാ​ല​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നാ​യി മൂ​ന്ന് മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ സ്ഥാ​പി​ച്ച ബാ​രി​യ​റി​ൽ ഏ​പ്രി​ൽ മാ​സ​ത്തി​ൽ മാ​ത്രം ആ​റ് ലോ​റി​ക​ളാ​ണ് ഇ​ടി​ച്ച​ത്. ഇ​വ​ക്കെ​തി​രെ പൊ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. മ​റ്റു വാ​ഹ​ന​ങ്ങ​ളി​ടി​ച്ച് പാ​ല​ത്തി​ന്റെ ര​ണ്ട് വ​ശ​ത്തു​മു​ള്ള ബാ​രി​യ​റു​ക​ൾ വ​ള​ഞ്ഞി​രു​ന്നു. കൂ​ടു​ത​ൽ വ​ള​ത്ത ബാ​രി​യ​റാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. കൊ​ല്ല​ങ്കോ​ട്-​പാ​ല​ക്കാ​ട് പ്ര​ധാ​ന​റോ​ഡി​ൽ ഗാ​യ​ത്രി പു​ഴ​ക്ക് കു​റു​കെ​യു​ള്ള ഊ​ട്ട​റ പാ​ലം 50 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് പു​തു​ക്കി പ​ണി​ത പാ​ലം മാ​ർ​ച്ച് 27നാ​ണ് തു​റ​ന്നു​കൊ​ടു​ത്ത​ത്.

അ​മി​ത​ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ൾ ക​ട​ന്നാ​ൽ പാ​ല​ത്തി​ന് വീ​ണ്ടും ത​ക​രാ​റു​ണ്ടാ​കു​മെ​ന്ന​തി​നാ​ലാ​ണ് ഇ​രു​വ​ശ​ത്തും മൂ​ന്ന് മീ​റ്റ​റി​ന് മു​ക​ളി​ലു​ള്ള ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ക​ട​ക്കാ​തി​രി​ക്കാ​ൻ ബാ​രി​യ​ർ സ്ഥാ​പി​ച്ച​ത്. ഇതോടെ ബ​സു​ക​ൾ, വ​ലി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ ആ​ല​മ്പ​ള്ളം ച​പ്പാ​ത്ത് റോ​ഡി​ലൂ​ടെ​യാ​ണ് വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​ത്. നി​ർ​ദേ​ശം ലം​ഘി​ച്ച് വ​രു​ന്ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​ൻ സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന ഉ​റ​പ്പും പാ​ലി​ച്ചി​ട്ടി​ല്ല. ബാ​രി​യ​ർ ഇ​ടി​ച്ച വാ​ഹ​ന​ത്തി​ന്റെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച പൊ​ലീ​സ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​​ന്റെ പ​രാ​തി ല​ഭി​ച്ചാ​ൽ കേ​സെ​ടു​ക്കു​മെ​ന്ന നി​ല​പാ​ടി​ലാ​ണു​ള്ള​ത്.

പ​ക​ൽ സ​മ​യ​ത്ത് ബാ​രി​യ​ർ ഇ​ടി​ച്ച് ത​ക​ർ​ത്ത വാ​ഹ​ന​ത്തി​നെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​ച്ച് കൊ​ല്ല​ങ്കോ​ട് പൊ​ലീ​സി​ന് കൈ​മാ​റി​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​രാ​തി ന​ൽ​കാ​തെ കേ​സെ​ടു​ക്കി​ല്ലെ​ന്ന കൊ​ല്ല​ങ്കോ​ട് പൊ​ലീ​സി​ന്റെ ന​ട​പ​ടി​ക്കെ​തി​രേ​യും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. കെ. ​ബാ​ബു എം.​എ​ൽ.​എ, കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​സ​ത്യ​പാ​ൽ എ​ന്നി​വ​ർ പാ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brokenUttara Palatlorry.
News Summary - The barrier of Uttara Palat was broken by a lorry.
Next Story