ആക്രമണത്തേക്കാൾ വേദനിപ്പിച്ചത് ബി.ജെ.പി നേതാക്കളുടെ അധിക്ഷേപം- രക്ഷിതാക്കൾ
text_fieldsപ്രതീകാത്മക ചിത്രം
പാലക്കാട്: കരോൾ സംഘത്തിനെതിരായ ആർ.എസ്.എസ് പ്രവർത്തകന്റെ ആക്രമണത്തിൽ പ്രതികരണവുമായി കരോൾ സംഘത്തിലെ കുട്ടികളുടെ രക്ഷിതാക്കൾ. ആക്രമണത്തേക്കാൾ വേദനിപ്പിച്ചത് ബി.ജെ.പി നേതാക്കളുടെ അധിക്ഷേപമാണെന്ന് അവർ പറഞ്ഞു. അധിക്ഷേപം കുട്ടികൾക്ക് വലിയ വേദനയുണ്ടാക്കി. സ്കൂളിൽ പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്.
എല്ലാ കുട്ടികളും 15 വയസ്സിൽ താഴെയുള്ളവരാണെന്നും രാഷ്ട്രീയം പോലും അറിയാത്ത വരാണെന്നും രക്ഷിതാക്കൾ പറഞ്ഞു. കുട്ടികൾ മദ്യം കഴിച്ചിട്ടാണ് കരോളിനെത്തിയതെന്ന പരാമര്‍ശം വേദനയുണ്ടാക്കി. ‘അവർക്കും പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികൾ ഉണ്ടാവില്ലേ? അവരെ മദ്യം കൊടുത്താണോ വളർത്തുന്നത്’- സംഭവത്തിൽ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പുതുശ്ശേരി സുരഭി നഗറില്‍ കരോള്‍ സംഘത്തെ ആർ.എസ്.എസ് പ്രവർത്തകൻ അശ്വിന്‍ രാജ് ആക്രമിച്ചത്. കരോളിന് ഉപയോഗിച്ച ഡ്രമ്മില്‍ സി.പി.എം എന്നെഴുതിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. ഇതോടെ കുട്ടികള്‍ ഡ്രം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. തിരിച്ചെത്തിയപ്പോള്‍ അവ തകര്‍ത്ത നിലയിലായിരുന്നു. തുടര്‍ന്ന് കസബ പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

