Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightത​രൂ​രീ​ലെ...

ത​രൂ​രീ​ലെ അ​ക്ഷ​ര​മു​ത്ത​ശ്ശിക്ക്​ വയസ് 136

text_fields
bookmark_border
ത​രൂ​രീ​ലെ അ​ക്ഷ​ര​മു​ത്ത​ശ്ശിക്ക്​ വയസ് 136
cancel
camera_alt

ത​രൂ​ർ എ.​യു.​പി സ്കൂ​ൾ

ആലത്തൂർ: തരൂർ എ.യു.പി സ്കൂൾ 136 വയസ്സിന്‍റെ നിറവിൽ. തരൂരിലെ ആദ്യത്തെ എലിമെന്‍ററി സ്കൂളായിരുന്ന വിദ്യാലയം കെ.പി. കേശവമേനോന്‍റെ കുടുംബ സ്വത്തായിരുന്നു. പിന്നീട് കൈമാറ്റം ചെയ്തു. ഇപ്പോൾ ക്രിസ്ത്യൻ മിഷനറിയുമായി ബന്ധപ്പെട്ടുള്ളതാണ് മാനേജ്മെന്‍റ്. തരൂരിന്‍റെ ചരിത്രം തേടിപ്പോയാൽ എത്തിചേരുന്നത് ഈ വിദ്യാലയത്തിലാകും.

പ്രൗഢി കുറഞ്ഞാണെങ്കിലും തലപ്പൊക്കത്തോടെ നിൽക്കുന്നതാണ് വിദ്യാലയം. നിലത്തെഴുത്തിന്‍റെ കാലം മുതൽ വിരൽ തുമ്പിൽ ലോകം കാണാനും കേൾക്കാനും കഴിയുന്ന വിധം മാറിയപ്പോഴും അതിനൊപ്പം ഉയരാൻ ശ്രമിച്ചിട്ടുണ്ട് ഈ വിദ്യാലയം. ക്ലാസ് മുറികളിൽ ടൈൽസില്ലാത്ത, പഴയ ഓട്ടുപുരയായി ഇന്നും തല ഉയർത്തി നിൽക്കുന്നതാണ് ഈ വിദ്യാലയത്തിന്‍റെ സവിശേഷത.

വിദ്യാലയ നവീകരണം ലക്ഷ്യമിട്ട് തരൂർ ദേശം ഫൗണ്ടേഷൻ എന്ന സംഘടന ഫെബ്രുവരി നാലിന് കൂടിച്ചേരൽ ഒരുക്കിയിട്ടുണ്ട്. രമ്യ ഹരിദാസ് എം.പിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. പി.പി.സുമോദ് എം.എൽ.എ അധ്യക്ഷത വഹിക്കും. എഴുത്തുകാരൻ എം.ജെ. ശ്രിചിത്രൻ മുഖ്യപ്രഭാഷണം നടത്തും.മുതിർന്ന അധ്യാപകരേയും കലോത്സവ വിജയികളേയും ആദരിക്കലും നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tharoor AUP School
News Summary - Tharoor AUP School is become 136 years
Next Story