കുംഭച്ചൂടിലും യാത്രക്കാർക്ക് പെരുവഴി ശരണം; ബസുകൾ നിർത്തുന്നത് തോന്നുംപടി
text_fieldsബസ് സ്റ്റോപ്പ് ക്രമീകരണമില്ലാത്തത് കാരണം അപകടം കൂടിയ
മുണ്ടൂർ ടൗൺ
മുണ്ടൂർ: കുംഭച്ചൂടിലും വഴിയാത്രക്കാർ പെരുവഴിയിൽ തന്നെ. ബസ് കാത്തിരിപ്പു കേന്ദ്രമുണ്ടെങ്കിലും ബസുകൾ നിർത്തുന്നതിന് ക്രമീകരണങ്ങൾ ഇല്ലാത്തത് വിനയാകുന്നു. താണാവ് - നാട്ടുകൽ ദേശീയപാത 966 നവീകരണത്തിന്റെ ഭാഗമായി റോഡ് വീതികൂട്ടി നവീകരിച്ചപ്പോൾ പുതുതായി സ്ഥാപിച്ച ബസ് കാത്തുനിൽപ്പ് കേന്ദ്രങ്ങൾക്ക് ശാസ്ത്രീയ മാനദണ്ഡങ്ങൾ ഇല്ല. കാഞ്ഞിരപ്പുഴ, കരിമ്പ, മുണ്ടൂർ, പാലക്കാട് നഗരസഭയുടെ അതിർത്തി സ്ഥലമായ ഒലവക്കോട് സമീപം താണാവ് വരെയുള്ള സ്ഥലങ്ങളിലാണ് ദേശീയപാത കടന്നുപോകുന്നത്. കരിമ്പ, മുണ്ടൂർ, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളിലെ ബസ് കാത്തുനിൽപ്പ് കേന്ദ്രങ്ങളെ പറ്റിയാണ് വ്യാപക പരാതി.
മൂന്നു പഞ്ചായത്തുകളിൽ പുതുതായി സ്ഥാപിച്ച ബസ് സ്റ്റോപ്പിൽ വാഹനങ്ങൾ നിർത്തി ആളുകളെ കയറ്റുന്നില്ലെന്ന പരാതി വ്യാപകമാണ്. മുണ്ടൂർ കയറം കോട്, തുപ്പനാട് എന്നിവിടങ്ങളിൽ പ്രധാന കേന്ദ്രങ്ങളിൽ ബസ് കാത്തുനിൽപ്പ് കേന്ദ്രമില്ല. കല്ലടിക്കോട് മാപ്പിള സ്കൂൾ കവലക്ക് സമീപം പുതുതായി സ്ഥാപിച്ച ബസ് കാത്തുനിൽപ്പ് കേന്ദ്രങ്ങൾ നോക്കുകുത്തിയായി.
മുണ്ടൂർ ടൗൺ സി.പി.എം ഓഫിസ് പരിസരത്തെ കേന്ദ്രത്തിന് സമീപമാകട്ടെ ബസ് നിർത്തണമെന്ന നിർദേശം അവഗണിച്ച മട്ടാണ്. മുണ്ടൂർ -തൂത റോഡിനോട് ചേർന്ന് മൂന്നും കൂടിയ സെൻറർ ആണ് മുണ്ടൂർ ടൗൺ.ബസ് സ്റ്റോപ്പിന് കരിമ്പ മുണ്ടൂർ മേഖലകളിൽ ക്രമീകരണം ഇല്ല. ഇത് അപകട സാഹചര്യവും വർധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

