തച്ചമ്പാറ ഗ്രാമപഞ്ചായത്തിന് അംഗീകാരം
text_fieldsതൃശൂരിൽ നടന്ന ചടങ്ങിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പി. ജിജു അലക്സ് പദ്ധതി നിർവഹണ
മികവിന് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഒ. നാരായണൻകുട്ടിക്ക് പുരസ്കാരം കൈമാറുന്നു
തച്ചമ്പാറ: പുതിയ വാർഷിക പദ്ധതി നിർവഹണ മികവിന് തച്ചമ്പാറ ഗ്രാമപഞ്ചായത്തിന് പുരസ്കാരം ലഭിച്ചു. തൃശൂരിൽ നടന്ന ചടങ്ങിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പി. ജിജു അലക്സ് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടിക്ക് പുരസ്കാരം കൈമാറി.
ഗ്രാമപഞ്ചായത്തുകൾക്കുള്ള അനുമോദന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ പങ്കെടുത്തു. എസ്.സി.പി, ടി.എസ്.പി ഫണ്ടുകൾ ജനസംഖ്യാനുപാതികമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശമന്ത്രിക്ക് യോഗത്തിൽ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിവേദനം നൽകി. 2021-22 വാർഷിക പദ്ധതി നിർവഹണത്തിൽ മികച്ചനേട്ടം തച്ചമ്പാറ ഗ്രാമപഞ്ചായത്ത് കൈവരിച്ചു. ഇതിന്‍റെ ഭാഗമായി 95 ശതമാനം പദ്ധതി നിർവഹണം നടത്താൻ സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

