പുതുക്കാഴ്ചകളുമായി ടീൻ ഇന്ത്യ കൗമാര സമ്മേളനം
text_fieldsടീൻ ഇന്ത്യ ജില്ല കൗമാര സമ്മേളനത്തോടനുബന്ധിച്ച് വിദ്യാർഥികൾ പാലക്കാട് നഗരത്തിൽ
നടത്തിയ റോഡ് ഷോ
പാലക്കാട്: ‘ജീവിതം വർണാഭമാക്കാം’ തലക്കെട്ടിൽ ഹൈസ്കൂൾ വിദ്യാർഥികളുടെ കൂട്ടായ്മയായ ടീൻ ഇന്ത്യ പാലക്കാട് നഗരത്തിൽ നടത്തിയ ജില്ല കൗമാര സമ്മേളനം നവ്യാനുഭവമായി. കോട്ട മൈതാനത്തിൽനിന്ന് ആരംഭിച്ച റോഡ് ഷോയിൽ ടീൻ ഇന്ത്യയുടെ ലോഗോയിലെ എട്ട് വർണങ്ങളിലുള്ള പ്ലാറ്റൂണുകളായാണ് കൗമാരക്കാർ അണിനിരന്നത്.
മുദ്രാഗീതങ്ങൾ, പ്ലക്കാർഡുകൾ, ഇൻറർനാഷനൽ ബാനറുകൾ, ബാൻഡ് മേളം, കോൽക്കളി, ദഫ്മുട്ട്, ഒപ്പന, സ്കേറ്റിങ്, ചലിക്കുന്ന ഫുട്ബാൾ മൈതാനം, വിവിധ സാമൂഹിക വിഷയങ്ങൾ പ്രതിപാദിക്കുന്ന വൈവിധ്യമാർന്ന ഫ്ലോട്ടുകൾ തുടങ്ങി വൈവിധ്യമാർന്ന കലാ ആവിഷ്കാരങ്ങൾ റോഡ് ഷോക്ക് മാറ്റുകൂട്ടി. ഗവ. വിക്ടോറിയ കോളജിൽ നടന്ന പൊതുസമ്മേളനത്തിൽ ഡിജിറ്റൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാഴ്ചവിരുന്നായി.
പൊതുസമ്മേളനത്തിൽ വ്യത്യസ്ത മേഖലയിൽ മികവ് തെളിയിച്ച കൗമാരക്കാരെ ആദരിച്ചു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ശൂറ അംഗം ടി. മുഹമ്മദ് വേളം, ടീൻ ഇന്ത്യ സംസ്ഥാന അസി. കോഓഡിനേറ്റർ ജലീൽ മോങ്ങം, ടീൻ ഇന്ത്യ സംസ്ഥാന ക്യാപ്റ്റൻമാരായ കെ.സി. നബ്ഹാൻ, ദിൽറുബ ശർഖി, ടീൻ ഇന്ത്യ ജില്ല രക്ഷാധികാരി ബഷീർ ഹസൻ നദ്വി, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് അനീസ് തിരുവാഴാംകുന്ന്, ജി.ഐ.ഒ ജില്ല പ്രസിഡൻറ് ഹനാൻ പി. നസീർ, ടീൻ ഇന്ത്യ ജില്ല കോഓഡിനേറ്റർ എ. നജീബ്, ജില്ല ക്യാപ്റ്റൻ റിഷാൻ ഇബ്രാഹിം, അബ്ദുസ്സലാം മേപ്പറമ്പ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

