അധ്യാപകർ കൈകോർത്തു; വിദ്യാർഥിനിക്ക് വീടൊരുങ്ങി
text_fieldsപെരിങ്ങോട്ടുകുറുശ്ശി: പെരിങ്ങോട്ടുകുറുശ്ശി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് കുഴൽമന്ദം ബി.ആർ.സി അധ്യാപക കൂട്ടായ്മ നിർമിച്ച വീടിന്റെ താക്കോൽ കൈമാറി. മലബാർ സിമൻറ്സ് ഡയറക്ടർ ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
കുഴൽമന്ദം ബി.ആർ.സി-ബി.പി.സി സംഘാടക സമിതി കൺവീനർ അഭിലാഷ് തച്ചങ്കാട് അധ്യക്ഷത വഹിച്ചു. പി.പി. സുമോദ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ദേവദാസ്, പഞ്ചായത്ത് പ്രസിഡന്റ് രാധമുരളി, മുൻ എം.എൽ.എ എ.വി. ഗോപിനാഥ്, പാലക്കാട് ഡി.ഡി.ഇ പി.വി. മനോജ് കുമാർ, സമഗ്ര ശിക്ഷ ഡി.പി.സി സി. സുരേഷ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. പി. ശശിധരൻ, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സജിത, ബ്ലോക്ക് പഞ്ചായത്തംഗം പി.എച്ച്. ഭാഗ്യലത, പഞ്ചായത്തംഗങ്ങളായ പി. രമണി, ആർ. രാജകൃഷ്ണൻ, ഇ.ആർ. രാമദാസ് തുടങ്ങിയവർ സംസാരിച്ചു.
പെരിങ്ങോട്ടുകുറുശ്ശിയിൽ അധ്യാപകർ നിർമിച്ച വീടിന്റെ സമർപ്പണ ചടങ്ങ് മലബാർ സിമന്റ്സ് ഡയറക്ടർ ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

