ഭാഗ്യയുടെ സ്വപ്നത്തിന് അധ്യാപകരുടെ കൈസഹായം
text_fieldsകൂറ്റനാട്: ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥി ഭാഗ്യയുടെ സ്വപ്നത്തിന് അധ്യാപകരുടെ കൈത്താങ്ങ്.
തുടർപഠനത്തിനായാണ് സ്കൂൾ അധ്യാപകർ, മുൻ അധ്യാപകര്, പി.ടി.എ എന്നിവർ ചേർന്ന് ലക്ഷം രൂപ കൈമാറിയത്.
പ്ലസ് ടു ഹ്യുമാനിറ്റീസ് വിഷയത്തിലാണ് 96 ശതമാനം നേടി സ്കൂളിന് അഭിമാനമായത്. ബിരുദപഠനത്തോടൊപ്പം സിവിൽ സർവിസ് കോച്ചിങ്ങിന് പഠിക്കാനാണ് ആഗ്രഹം.
പ്രിൻസിപ്പൽ ഗീത ജോസഫ്, പ്രധാനാധ്യാപിക ടി.എസ്. ദേവിക, പി.ടി.എ പ്രസിഡൻറ് പി.കെ. കിഷോർ എന്നിവർ ചേർന്ന് സഹായധനം കൈമാറി. അധ്യാപകരായ മനോജ്, അനീഷ, മൃദുല, ജിഷ, പി.ടി.എ ഭാരവാഹികളായ ബാബു നാസർ, പി.കെ. ബാലൻ, കെ.കെ. കൃഷ്ണകുമാർ, രജീഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

