അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട്
text_fieldsചെമ്മണാമ്പതി അതിർത്തിയിൽ സി.സി.ടി.വി കാമറകളുടെ നിരീക്ഷണത്തിലുള്ള തമിഴ്നാട്
പൊലീസ് ചെക്ക് പോസ്റ്റ്
ഗോവിന്ദാപുരം: അതിർത്തിയിൽ തമിഴ്നാട് പൊലീസിന്റെ പരിശോധന ശക്തം. കേരളത്തിൽ സ്ഥിതിക്ക് മാറ്റമില്ല.ചെമ്മണാമ്പതി, മീനാക്ഷിപുരം, ഗോപാലപുരം, നടുപുണി, വേലന്താവളം എന്നീ പ്രദേശങ്ങളിലാണ് ലഹരി കടത്തിനെതിരെ പരിശോധന ശക്തമായിട്ടുള്ളത്.
എന്നാൽ കേരളത്തിന്റെ അതിർത്തി പ്രദേശത്ത് പൊലീസിന്റെ പരിശോധന കേന്ദ്രമില്ലാത്തതും എക്സൈസ് പരിശോധന ശക്തമാക്കാത്തതും ലഹരി വ്യാപകമായി കേരളത്തിലേക്ക് കടക്കുന്നതിന് കാരണമായിട്ടുണ്ട്.തമിഴ്നാട്ടിലെ എല്ലാ പരിശോധനകളും സി.സി.ടിവിയുടെ നിരീക്ഷണത്തിലാകുമ്പോൾ കേരളത്തിൽ അത്തരം നടപടിക്രമം ഇല്ലാത്തതും ഉദ്യോഗസ്ഥരുടെ അനാസ്ഥ കണ്ടെത്താൻ സാധിക്കാത്ത അവസ്ഥയുണ്ട്.
കഴിഞ്ഞദിവസം മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിൽ കൈക്കൂലി വാങ്ങിയത് വിജിലൻസ് പിടികൂടിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ ചെക്ക്പോസ്റ്റുകളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

