
വനിത പൊലീസിന്റെ തന്ത്രപരമായ ഇടപെടൽ; യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചയാളെ പിടികൂടി
text_fieldsകുഴൽമന്ദം (പാലക്കാട്): യുവതിയുടെ മൊൈബലുമായി കടന്ന യുവാവിനെ തന്ത്രപൂർവം വലയിലാക്കി വനിത പൊലീസ്. തേങ്കുറുശ്ശി പുളക്കുന്ന് സ്വദേശി പ്രദീഷ് (32) ആണ്പിടിയിലായത്. മാർച്ച് 17നാണ് കുഴൽമന്ദം സ്വകാര്യ ക്ലിനിക്കിൽ ജീവനക്കാരിയായ മാത്തൂർ സ്വദേശിനിയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത്.
ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവാവാണ് മോഷ്ടിച്ചതെന്ന് പിന്നീട് കണ്ടെത്തി. യുവതി കുഴൽമന്ദം പൊലീസിൽ പരാതി നൽകിയിരുന്നു. ഫോണിലെ സ്ത്രീകളുടെ നമ്പറിൽ വിളിച്ച് ശല്യപ്പെടുത്തിയ ഇയാളെ കുഴൽമന്ദം സ്റ്റേഷനിലെ വനിത പൊലീസ് തന്ത്രപരമായി വിളിച്ച് പാലക്കാട് എത്താൻ ആവശ്യപ്പെട്ടു.
ഇതുപ്രകാരം പാലക്കാട് എത്തിയ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
