Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅക്ഷരവഴിയിലെ...

അക്ഷരവഴിയിലെ വെളിച്ചമായി തച്ചമ്പാറ ദേശീയ ഗ്രന്ഥശാല

text_fields
bookmark_border
അക്ഷരവഴിയിലെ വെളിച്ചമായി തച്ചമ്പാറ ദേശീയ ഗ്രന്ഥശാല
cancel
camera_alt

ത​ച്ച​മ്പാ​റ ദേ​ശീ​യ ഗ്ര​ന്ഥ​ശാ​ല​യി​ലെ കു​ട്ടി​ക​ളു​ടെ സം​വാ​ദ​സ​ദ​സ്സ്

തച്ചമ്പാറ: ഗ്രന്ഥശാല ദിനത്തിൽ തച്ചമ്പാറ ഗ്രാമപഞ്ചായത്തിന് അക്ഷരവഴിയിൽ വെളിച്ചം പകരുന്ന ദേശീയ ഗ്രന്ഥശാല പ്രവർത്തനവഴിയിൽ നാലര പതിറ്റാണ്ട് പൂർത്തിയാക്കുകയാണ്. തച്ചമ്പാറ ജയശ്രീ ബിൽഡിങിൽ 1977ൽ പ്രവർത്തനമാരംഭിച്ച ഗ്രന്ഥശാല നിലവിൽ മണ്ണാർക്കാട് താലൂക്കിലെ റഫറൻസ് ലൈബ്രറികൂടിയാണ്. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരിൽ വായനശീലം വളർത്തുന്നതിന് ഒപ്പം വിജ്ഞാനപോഷണം ലക്ഷ്യമാക്കി വിവിധ പരിപാടികളും നടത്തിവരുന്നുണ്ട്.

ബാലവേദിക്ക് ഒപ്പം കലാകായിക, സർഗാത്മക വളർച്ചക്ക് ഉതകുന്ന പ്രവർത്തനങ്ങൾ ഗ്രന്ഥശാല കേന്ദ്രീകരിച്ച് നടക്കുന്നു. കർഷകർക്കിടയിലും വനിതകൾക്കിടയിലും യുവാക്കൾക്കിടയിലും പ്രവർത്തനം വ്യാപിപ്പിക്കാൻ പ്രത്യേക വേദികളുണ്ട്. സാന്ത്വന പരിചരണരംഗത്തും ഗ്രന്ഥശാല പ്രവർത്തകരുടെ കൈയൊപ്പ് ഉണ്ട്.

സാഹിത്യ സംസ്കാരിക കവിസമ്മേളനങ്ങളെപോലെ യുവാക്കൾക്കും കുട്ടികൾക്കും പ്രയോജനപ്രദമായ സംവാദസദസ്സുകൾ ഗ്രന്ഥശാല പ്രവർത്തനങ്ങൾ വേറിട്ടതാക്കുന്നു. തൊഴിൽരംഗത്തെ വഴികാട്ടി ക്ലാസുകൾ, കായികവികസന സമിതി, കർഷക കൂട്ടായ്മയുടെ കൃഷിശാല എന്നിവയും ഗ്രന്ഥശാലയുടെ പ്രത്യേകതയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tachampara National Library
News Summary - Tachampara National Library as a light on the path to literacy
Next Story