വീട്ടുവളപ്പിൽ കഞ്ചാവുചെടി; പ്രതി അറസ്റ്റിൽ
text_fieldsമങ്കര: വീട്ട് വളപ്പിൽ കഞ്ചാവ് ചെടി വളർത്തിയ പ്രതി മങ്കര പോലീസിൻ്റെ പിടിയിലായി. മങ്കര കാരാട്ട് പറമ്പ് സ്വദേശി ആസാദ് (37) ആണ് പിടിയിലായത്. പ്രതിയെ മങ്കര പോലീസ് അറസ്റ്റ് ചെയ്തു. ഓപറേഷൻ തൂഫാന്റെ ഭാഗമായി നടന്ന രഹസ്യ പരിശോധനയിലാണ് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. മങ്കര എസ്. ഐ. പൗലോസ്, എസ് ഐ മാരായ സഹീദ്, എ എസ് ഐ . ഷിജിത്ത്, സിപിഒ അബ്ദുൾ ഹക്കിം, സ്പെഷൽ ബ്രാഞ്ച് എസ്.ഐമാരായ സി.ആർ. സുരേഷ്, സി.ടി. ബാബുരാജ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് ചെടിയും പ്രതിയെയും കോടതിയിൽ ഹാജരാക്കി.
ആലത്തൂരിൽ ഹാൻസുമായി സ്ത്രീ പിടിയിൽ
ആലത്തൂർ: പൊലീസ് പരിധിയിൽ ഓപറേഷൻ തൂഫാനിൽ ശനിയാഴ്ച കേസെടുത്തു. 45 പാക്കറ്റ് ഹാൻസുമായി എരിമയൂർ തൃപ്പാളൂർപാലം റസിയ എന്ന സ്ത്രീയെയാണ് ആലത്തൂർ പൊലീസ് പിടികൂടിയത്. തൃപ്പാളൂർ പാലത്തിനടുത്ത് വെച്ചാണ് ഇവരെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

